എം.പിക്ക് ടിക്കറ്റ് നൽകിയില്ല; വിമാന കമ്പനി ക്ഷമാപണം നടത്തി
text_fieldsഹൈദരാബാദ്: തെലുഗുദേശം പാർട്ടി എം.പി ദിവാകർ റെഡ്ഡിക്ക് ട്രൂ ജെറ്റ് വിമാനത്തിൽ ടിക്കറ്റ് നിഷേധിച്ചു. സംഭവം വിവാദമായതിനെ തുടർന്ന് കമ്പനി അധികൃതർ ക്ഷമാപണം നടത്തി. കഴിഞ്ഞ മാസം, വൈകിയെത്തിയതിനെ തുടർന്ന് ഇൻഡിഗോ വിമാനത്തിൽ പ്രവേശിക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ദിവാകർ റെഡ്ഡി വിശാഖപട്ടണം വിമാനത്താവളത്തിൽ ബഹളമുണ്ടാക്കിയത് വിവാദമായിരുന്നു.
വിജയവാഡയിലേക്ക് പോകാനുള്ള ടിക്കറ്റിന് എം.പിയുടെ സെക്രട്ടറിയാണ് ട്രൂജെറ്റ് ഒാഫിസിലെത്തിയത്. പല വിമാന കമ്പനികളും ദിവാകർ റെഡ്ഡിക്ക് വിലക്ക് ഏർപ്പെടുത്തിയതിനാൽ ടിക്കറ്റ് നൽകാൻ ജീവനക്കാർ തയാറായില്ല. തുടർന്ന് മാനേജ്മെൻറിലെ ഉന്നതർ ഇടപെടുകയും ട്രൂജെറ്റ് സർവിസ് ചുമതലയുള്ള ടർബോ മേഘ എയർവെയ്സ് എം.ഡി ഉമേഷ് വങ്കായലപതി ക്ഷമാപണം നടത്തുകയുമായിരുന്നു. ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, സംഭവം ഗൗരവത്തിലെടുക്കുന്നില്ലെന്ന് എം.പിയുടെ ഒാഫിസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.