ടി.ഡി.പി എം.പി 5700 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ഇ.ഡി
text_fieldsഹൈദരാബാദ്: ടി.ഡി.പി എം.പി വൈ.എസ് ചൗധരി 5700 കോടിയുടെ ബാങ്ക് തട്ടിപ്പ് നടത്തിയെന്ന് എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റ്. ചൗധരിയുടെ വീട്ടിലും കമ്പനികളിലും നടത്തിയ റെയ്ഡിനൊടുവിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് ഇ.ഡി അറിയിച്ചു. കഴിഞ്ഞ ദിവസം ചൗധരിയുടെ വീട്ടിലും മറ്റ് സ്ഥാപനങ്ങളിലും എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തിയിരുന്നു.
നവംബർ 27ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ചൗധരിക്ക് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നിർദേശം നൽകിയിട്ടുണ്ട്. എം.പിയുടെ വീട്ടിൽ നിന്ന് ആറ് ആഡംബര കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഫെരാരി, റേഞ്ച് റോവർ, മെഴ്സിഡെസ് ബെൻസ് തുടങ്ങിയ കമ്പനികളുടെ കാറുകളാണ് പിടിച്ചെടുത്തത്. കടലാസ് കമ്പനികളുടെ പേരിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 120 കടലാസ് കമ്പനികളുടെ രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തിട്ടുണ്ടെന്നും വാർത്തകളുണ്ട്.
ചൗധരിയുടെ ഹൈദാരബാദിലും ഡൽഹിയിലുമുള്ള കെട്ടിടങ്ങളിലാണ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. സർക്കാർ സംസ്ഥാനത്ത് സി.ബി.െഎക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് റെയ്ഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.