Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
PM Modi
cancel
Homechevron_rightNewschevron_rightIndiachevron_rightതാടിവടിക്കാൻ മോദിക്ക്​...

താടിവടിക്കാൻ മോദിക്ക്​ 100 രൂപ അയച്ചുനൽകി ചായക്കടക്കാരൻ; ഒപ്പം ഒരു സന്ദേശവും

text_fields
bookmark_border

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്​ താടിവടിക്കാൻ 100 രൂപ അയച്ചുനൽകി ചായക്കടക്കാരൻ. നീണ്ടുനിൽക്കുന്ന താടി വടിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മഹാരാഷ്​ട്രയിലെ ബാരമതി സ്വദേശിയാണ്​ നൂറുരൂപ മണിയോർഡർ ആയി മോദിക്ക്​ അയച്ചുനൽകിയതെന്ന്​ പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു.

കോവിഡ്​ 19നെ തുടർന്ന്​ പ്രഖ്യാപിച്ച ലോക്​ഡൗണിൽ രാജ്യത്തെ അസംഘടിത മേഖല തകർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ്​ ഇത്തരമൊരു നടപടി​. ഇന്ദാപുർ റോഡിലെ സ്വകാര്യ ആശുപത്രിക്ക്​ സമീപം ചായക്കട നടത്തുന്ന അനിൽ മോറെയാണ്​ മോദിക്ക്​ പണം അയച്ചുനൽകിയത്​.

'പ്രധാനമന്ത്രി ന​േ​രന്ദ്രമോദിയുടെ താടി വളരെയധികം വളർന്നു. അദ്ദേഹം എന്തെങ്കിലും വളർത്താൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അത്​ രാജ്യത്തിന്‍റെ തൊഴിൽ അവസരമാകണം. വാക്​സിനേഷൻ നടപടികൾ ത്വരിതപ്പെടുത്തുകയും നിലവിലെ മെഡിക്കൽ സൗക​ര്യം വർധിപ്പിക്കാൻ ശ്രമിക്കുകയും വേണം. കൂടാതെ ലോക്​ഡൗണിൽ തകർന്ന ജനങ്ങൾ അതിൽനിന്ന്​ മു​ക്തരായെന്ന്​ ഉറപ്പുവരുത്തണം' -അനിൽ മോറെ മോദിക്ക്​ അയച്ച കത്തിൽ പറയുന്നു.

രാജ്യത്തെ ഏറ്റവും ഉന്നത പദവിയാണ്​ പ്രധാനമന്ത്രിയുടേത്​. നമ്മുടെ പ്രധാനമന്ത്രിയോട്​ അ​േങ്ങയറ്റം ബഹുമാനവുമുണ്ട്​. അതുകൊണ്ടുതന്നെ എന്‍റെ സമ്പാദ്യത്തിൽനിന്ന്​ അദ്ദേഹത്തിന്‍റെ താടി വടിക്കാൻ ഞാൻ 100 രൂപ അയച്ചുനൽകുന്നു. അദ്ദേഹം ഉന്നത നേതാവാണ്​. അ​േദ്ദഹത്തെ വിഷമിപ്പിക്കാൻ എനിക്ക്​ ഉദ്ദേശമില്ല. പക്ഷേ, പകർച്ചവ്യാധി മൂലം ദിവസംതോറും തളരുന്ന ജനങ്ങളിലേക്ക്​ അദ്ദേഹത്തിന്‍റെ ​ശ്രദ്ധ ആകർഷിക്കുന്നതിന്​ പ്രധാന മാർഗമായി ഇതിനെ കണക്കാക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടാതെ കോവിഡ്​ ബാധിച്ച്​ മരിച്ചവർക്കുള്ള ധനസഹായം വർധിപ്പിക്കണമെന്നും അദ്ദേഹം ലോക്​ഡൗണിൽ ദുരിതത്തിലായ ജനങ്ങൾക്കായി തുക വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beardTea vendor
News Summary - Tea vendor sends Rs 100 to PM Modi to get his beard shaved
Next Story