തമിഴ്നാട്ടിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ
text_fieldsചെന്നൈ: ക്ലാസ്മുറിയിൽ വിദ്യാർഥിയെ മർദിച്ച അധ്യാപകൻ അറസ്റ്റിൽ. ഗവ. നന്ദനാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുബ്രമണ്യമാണ് (55) പിടിയിലായത്. ക്ലാസിൽ വരാതിരുന്ന പ്ലസ് ടു വിദ്യാർഥി സഞ്ജയിയെ (17) മുട്ടുകുത്തി നിർത്തി മുടിയിൽ പിടിച്ച് തുടർച്ചയായി ചൂരൽെകാണ്ട് തല്ലുകയും കാലിൽ ചവിട്ടുകയും ചെയ്തതിെൻറ വിഡിയോ ദൃശ്യങ്ങളും പുറത്തായിരുന്നു. അഞ്ചു വിദ്യാർഥികളെ നിലത്തും ഇരുത്തിയിരുന്നു.
ഒക്ടോബർ 13നാണ് സംഭവം. ക്ലാസിലെ വിദ്യാർഥിയാണ് മൊബൈൽ ഫോണിൽ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് താൽപര്യമുള്ള വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായാൽ മതിയെന്ന് സർക്കാർ ഉത്തരവ് നിലനിൽെക്കയാണ് അധ്യാപകെൻറ ശിക്ഷാനടപടി. രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും സംഭവത്തിൽ പ്രതിഷേധിച്ചതോടെ കടലൂർ ജില്ല കലക്ടർ കെ. ബാലസുബ്രമണ്യം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ആറു വകുപ്പുകൾപ്രകാരമാണ് അധ്യാപകനെതിരെ ചിദംബരം സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ സുബ്രമണ്യത്തെ ചിദംബരം സബ് ജയിലിൽ റിമാൻഡ് ചെയ്തു. അതിനിടെ സുബ്രമണ്യനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് ജില്ല വിദ്യാഭ്യാസ ഒാഫിസർ ഉത്തരവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.