യൂണിഫോമിൽ ആർത്തവ രക്തമായതിന് അധാപികയുടെ ശകാരം; പെൺകുട്ടി ആത്മഹത്യ െചയ്തു
text_fieldsചെന്നൈ: ക്ലാസിലിരിക്കെ 12കാരി പെൺകുട്ടിയുടെ വസ്ത്രത്തിലും ബെഞ്ചിലും ആർത്തവ രക്തം പുരണ്ടതിന് അധ്യാപിക ശകാരിച്ചതിൽ മനം െനാന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു.അയൽവാസിയുെട വീടിെൻറ ടെറസിൽ നിന്ന് ചാടിയാണ് പെൺകുട്ടി മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ അധ്യാപിക ക്ലാസിൽ വച്ച് ശകാരിച്ചതിൽ മനം നൊന്താണ് ആത്മഹത്യ ചെയ്യുന്നതെന്ന് കുറിച്ചിരുന്നു. തിരുനൽവേലിയിലാണ് സംഭവം.
യൂണിേഫാമിലും ബെഞ്ചിലും ആർത്തവ രക്തമായിട്ടുെണ്ടന്ന് സുഹൃത്തുക്കൾ അറിയിച്ചതിെന തുടർന്ന് വിശ്രമമുറിയിൽ പോയിയിരിക്കാൻ അധ്യാപികയോട് അനുവാദം ചോദിച്ചിരുന്നുവെന്ന് പെൺകുട്ടി ആത്മഹത്യാകുറിപ്പിൽ പറയുന്നു. എന്നാൽ, അധ്യാപിക ക്ലാസുമറിയിലേക്ക് വിളിച്ചു വരുത്തി. കൃത്യമായി പാഡ് വെക്കാൻ പോലും നിനക്ക് കഴിയില്ലേ എന്നു ചോദിച്ച് ശകാരിച്ചു. പ്രിൻസിപ്പലിെൻറ റൂമിലും കൊണ്ടുപോയി. അദ്ദേഹവും ശകാരിച്ചുവെന്നും പെൺകുട്ടി കത്തിൽ വിവരിക്കുന്നു.
ഇതുവരെ എനിക്കെതിര ആരും ഒരു പരാതിയും പറഞ്ഞിട്ടില്ല. പിെന്ന അധ്യാപിക എന്തിനാണ് ഇത്തരത്തിൽ പരാതിപ്പെട്ടതെന്നും വിദ്യാർഥിനി കത്തിൽ ചോദിക്കുന്നു. സംഭവത്തെ തുടർന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളിനു മുന്നിൽ പ്രതിഷേധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.