പാകിസ്താൻ ജയിച്ചത് വാട്സ്ആപ്പ് സ്റ്റാറ്റസാക്കി; അധ്യാപികയുടെ ജോലി തെറിച്ചു
text_fieldsജയ്പൂർ: ട്വന്‍റി20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനോട് പരാജയപ്പെട്ടത് വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയ സ്വകാര്യ സ്കൂൾ അധ്യാപികയെ ജോലിയിൽ നിന്ന് പുറത്താക്കി. രാജസ്ഥാനിലെ ഉദയ്പൂരിലെ നീരജ മോദി സ്കൂളിലെ അധ്യാപികയായ നഫീസ അട്ടാരിക്കെതിരെയാണ് സ്കൂൾ അധികൃതർ നടപടിയെടുത്തത്.
'ഞങ്ങൾ ജയിച്ചു' എന്ന അടിക്കുറിപ്പോടെ പാകിസ്താനി താരങ്ങളുടെ ചിത്രം അവർ വാട്സ്ആപ്പ് സ്റ്റാറ്റസാക്കിയിരുന്നു. നിങ്ങളെ പാകിസ്താനെയാണോ പിന്തുണക്കുന്നതെന്ന് ഒരു രക്ഷിതാവ് അധ്യാപകയോട് ചോദിച്ചപ്പോൾ 'അതെ' എന്ന് അവർ മറുപടി നൽകിയതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. അധ്യാപികയുടെ വാട്സ്ആപ്പ് സ്റ്റാറ്റസ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു.
ഞായറാഴ്ച ദുബൈയിൽ നടന്ന മത്സരത്തിൽ 10 വിക്കറ്റിനാണ് പാകിസ്താൻ ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യ ഉയർത്തിയ 152 റൺസ് വിജയലക്ഷ്യം 13 പന്തുകൾ ശേഷിക്കേ വിക്കറ്റ് നഷ്ടപ്പെടുത്താതെ പാക് ഓപണർമാർ അടിച്ചെടുക്കുകയായിരുന്നു. ഓപണർമാരായ മുഹമ്മദ് റിസ്വാനും (79 നോട്ടൗട്ട്) ബാബർ അസമും (68 നോട്ടൗട്ട്) ഇന്ത്യൻ ബൗളർമാരെ നിലംതൊടാതെ പറത്തി. ലോകകപ്പിൽ ഇതാദ്യമായാണ് പാകിസ്താൻ ഇന്ത്യയെ തോൽപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.