രുദ്രാക്ഷം ധരിച്ച വിദ്യാർഥിയെ ക്രിസ്ത്യൻ അധ്യാപകൻ മർദിച്ചെന്ന വ്യാജ വിഡിയോയുമായി സംഘ്പരിവാർ ചാനൽ
text_fieldsമുസ്ലിംകൾക്തെിരെ വിദ്വേഷവാർത്തകൾ പ്രചരിപ്പിച്ച് വിവാദമായ സംഘ്പരിവാർ ചാനൽ 'സുദർശൻ ന്യൂസ്' ക്രിസ്ത്യൻ വിരുദ്ധ വാർത്തയുമായി രംഗത്ത്. തമിഴ്നാട്ടിൽ രുദ്രാക്ഷം ധരിച്ചതിന് ഹിന്ദു വിദ്യാർഥിയെ ക്രിസ്ത്യൻ അധ്യാപകൻ മർദിക്കുവെന്ന വ്യാജപ്രചാരണമാണ് ചാനൽ നടത്തുന്നത്.
ക്ലാസ് മുറിയിൽ അധ്യാപകൻ വിദ്യാർത്ഥിയെ തല്ലുന്ന വീഡിയോ സഹിതമാണ് ഒക്ടോബർ 16ന് സുദർശൻ ന്യൂസ് വാർത്ത പുറത്തുവിട്ടത്. ശിവഭക്തർ ഉപയോഗിക്കുന്ന രുദ്രാക്ഷമാല ധരിച്ചതിന്‍റെ പേരിൽ തമിഴ്നാട്ടിൽ ക്രിസ്ത്യൻ അധ്യാപകൻ ഹിന്ദു വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ചുവെന്ന വിവരണവുമായാണ് വാർത്ത പ്രസിദ്ധീകരിച്ചത്. സുദർശൻ ന്യൂസിെന്റ ചീഫ് എഡിറ്റർ സുരേഷ് ചാവങ്കെയും ഇതേ ആരോപണം ഉന്നയിച്ച് ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ വാർത്ത 4500േലറെ പേർ റിട്വീറ്റ് ചെയ്യുകയും 6000ലേറെ േപർ ലൈക് ചെയ്യുകയും ചെയ്തിട്ടുണ്ട്.
എന്നാൽ, ദൃശ്യത്തിൽ കാണുന്ന സംഭവത്തിന് രുദ്രാക്ഷവുമായി യാതൊരു ബന്ധവുമില്ല. തുടർച്ചയായി ക്ലാസിൽ വരാതിരുന്നതിന് പ്ലസ് ടു വിദ്യാർഥിയെ അധ്യാപകൻ ക്രൂരമായി മർദിക്കുന്നതാണ് പ്രസ്തുത വിഡിേയാ. ഈ സംഭവത്തിൽ ചെന്നൈഗവ. നന്ദനാർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ഫിസിക്സ് അധ്യാപകൻ സുബ്രമണ്യ(55)ത്തിനെ ഒക്ടോബർ 15ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്ലസ് ടു വിദ്യാർഥി സഞ്ജയി ആണ് മർദനത്തിനിരയായത്. മുട്ടുകുത്തി നിർത്തി മുടിയിൽ പിടിച്ച് തുടർച്ചയായി ചൂരൽെകാണ്ട് തല്ലുകയും കാലിൽ ചവിട്ടുകയും ചെയ്തതിെൻറ വിഡിയോ ദൃശ്യങ്ങളും പുറത്തായിരുന്നു. അഞ്ചു വിദ്യാർഥികളെ നിലത്തും ഇരുത്തിയിരുന്നു.
तमिलनाडु के सरकारी स्कूल में इस हिंदू छात्र को इसलिए पीटा जा रहा है क्योंकि वह रुद्राक्ष पहने हुए था..!!
— Sudarshan News (@SudarshanNewsTV) October 16, 2021
ईसाई शिक्षक ने छात्र की क्रूरता से पिटाई की तथा स्कूल से भी भगा दिया..!!@mkstalin यही है आपकी सरकार का सेक्यूलरिज्म ?@BJP4TamilNadu @annamalai_k @Narayanan3 pic.twitter.com/KsZTq6Skto
ഒക്ടോബർ 13നാണ് സംഭവം. ക്ലാസിലെ വിദ്യാർഥിയാണ് മൊബൈൽ ഫോണിൽ വിഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് താൽപര്യമുള്ള വിദ്യാർഥികൾ ക്ലാസുകളിൽ ഹാജരായാൽ മതിയെന്ന് സർക്കാർ ഉത്തരവ് നിലനിൽെക്കയായിരുന്നു അധ്യാപകെൻറ ശിക്ഷാനടപടി. രാഷ്ട്രീയ കക്ഷികളും ജനപ്രതിനിധികളും സംഭവത്തിൽ പ്രതിഷേധിച്ചതോടെ കടലൂർ ജില്ല കലക്ടർ കെ. ബാലസുബ്രമണ്യം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വിദ്യാർഥി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പട്ടികജാതി/വർഗ പീഡന നിരോധന നിയമം ഉൾപ്പെടെ ആറു വകുപ്പുകൾപ്രകാരമാണ് അധ്യാപകനെതിരെ ചിദംബരം സിറ്റി പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. അറസ്റ്റിലായ സുബ്രമണ്യത്തെ ചിദംബരം സബ് ജയിലിൽ റിമാൻഡ് ചെയ്തു. സുബ്രമണ്യനെ സർവിസിൽനിന്ന് സസ്പെൻഡ് ചെയ്ത് ജില്ല വിദ്യാഭ്യാസ ഒാഫിസർ ഉത്തരവിട്ടിരുന്നു. ഈ സംഭവത്തെയാണ് സാമുദായിക സ്പർധ ഇളക്കിവിടുന്ന തരത്തിൽ സുദർശൻ ടി.വി തെറ്റായി റിപ്പോർട്ട് ചെയ്തത്.
അതേസമയം, കാഞ്ചീപുരം ആൻഡേഴ്സൺ ഹൈസ്‌കൂളിൽ രുദ്രാക്ഷം ധരിച്ചതിന് അധ്യാപകൻ മർദിച്ചുവെന്ന പരാതി ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ കഴുത്തിൽ ആഭരണങ്ങളും കമ്മലും ധരിക്കുന്നതിന് സ്കൂളിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇത് ലംഘിച്ചതിനാണ് അടിച്ചതെന്നാണ് സ്കൂൾ അധികൃതരുടെ വിശദീകരണം. എന്നാൽ, ഈസംഭവവും സുദർശൻ ടി.വി നൽകിയ വിഡിയോയും തമ്മിൽ യാതൊരു ബന്ധവുമില്ല.
This Hindu student is being beaten up in a government school in Tamil Nadu because he was wearing "Rudraksha"..!!
— Suresh Chavhanke "Sudarshan News" (@SureshChavhanke) October 17, 2021
Christian teacher brutally beat up the student and also banished him from school..!!@mkstalin @PTI_News @BJP4TamilNadu @CMOTamilnadu pic.twitter.com/ao0nabdQTb
കഴിഞ്ഞ വർഷം ബിന്ദാസ് ബോൽ എന്ന പരിപാടിയിൽ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്ന വാർത്ത പുറത്തുവിട്ട് വിവാദമായ സ്ഥാപനമാണ് സുദർശൻ ടി.വി. സർക്കാർ സർവിസുകളിലേക്ക് മുസ്ലിങ്ങൾ നുഴഞ്ഞുകയറുന്നുവെന്നും 'യു.പി.എസ്.സി ജിഹാദ്' ആണിതെന്നുമായിരുന്നു സുദർശന്‍റെ 'കണ്ടുപിടിത്തം'. ആദ്യ എപ്പിസോഡ് പുറത്തുവന്ന ശേഷം നിരവധി സംഘടനകളും വ്യക്തികളും പരിപാടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുകയും തുടർന്ന് പരിപാടിക്ക് സുപ്രീംകോടതി നിരോധനം ഏർപ്പെടുത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.