ലോക്ഡൗൺ കാലത്ത് ശമ്പളമില്ല; തെലങ്കാനയിൽ അധ്യാപകരും ഐ.ടി വിദഗ്ധരും തൊഴിലുറപ്പ് പണിക്കിറങ്ങി
text_fieldsെഹെദരാബാദ്: ചിരഞ്ജീവിയും ഭാര്യ പദ്മയും അതിരാവിലെ ബൈക്കിൽ തൊഴിൽ സ്ഥലത്തെത്തും. നേരത്തെ അധ്യാപകരായിരുന്നു ഇരുവരും ഇപ്പോൾ െതാഴിലുറപ്പ് ജോലിയാണ് ചെയ്യുന്നത്. ചിരഞ്ജീവി പോസ്റ്റ് ഗ്രാജ്വേറ്റ് ബിരുദവും ബി.എഡുമുള്ളയാളാണ്. 12 വർഷമായി സോഷ്യൽ സയൻസ് അധ്യാപകനായി േജാലിനോക്കുന്നു.
എം.ബി.എ ബിരുദധാരിയായ പദ്മ പ്രൈമറി സ്കൂൾ അധ്യാപികയായിരുന്നു. രണ്ടുമാസമായി ശമ്പളം ലഭിക്കാതിരുന്നതിനെ തുടർന്നാണ് ഇരുവരും തൊഴിലുറപ്പു പണിക്കു പോയിത്തുടങ്ങിയത്. ശമ്പളം എന്നു ലഭിക്കുമെന്ന് പറയാനുമാകില്ല. കഴിഞ്ഞ കുറെ ദിവസങ്ങളായി ഭോംഗിർ-യാദാദ്രിയിലെ എം.ജി.എൻ.ആർ.ജി.എ വർക്സൈറ്റിലാണ് അവർക്ക് ജോലി. ഇപ്പോൾ ലഭിക്കുന്ന 200-300 രൂപ കുടുംബത്തിലേക്ക് പച്ചക്കറി വാങ്ങാനെങ്കിലും സഹായകമാണെന്ന് ദമ്പതികൾ പറയുന്നു. രണ്ട് കുട്ടികളും മാതാപിതാക്കളുമടക്കം ആറംഗ കുടുംബമാണ് ഇവരുടേത്.
കോവിഡ് തടയാൻ പ്രഖ്യാപിച്ച ലോക്ഡൗൺ എല്ലാ മേഖലകളെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്. അംഗീകൃത-അനംഗീകൃത വിദ്യാഭ്യാസ മേഖലകളിൽ തൊഴിലെടുക്കുന്ന ഏതാണ്ട് രണ്ട് ലക്ഷം അധ്യാപകരാണ് മൂന്ന് മാസമായി ശമ്പളം ലഭിക്കാതെ ബുദ്ധിമുട്ടുന്നത്. സ്വകാര്യ സ്കൂൾ അധ്യാപകർക്ക് സാധാരമാണിത്. കാരണം മിക്ക ആളുകൾക്കും വർഷത്തിൽ 10 മാസം മാത്രമേ ശമ്പളം ലഭിക്കൂ. ഇത്തവണ മാർച്ചിലും ഞങ്ങൾക്ക് ശമ്പളം ലഭിച്ചില്ല -ജൂനിയർ കോളജിലെ സുവോളജി അധ്യാപകനായ കൃഷ്ണയുടെ വാക്കുകൾ.
സ്വകാര്യ സ്കൂളുകളിൽ പ്രൈമറി സ്കൂൾ അധ്യാപകർക്ക് 5000-10,000 വരെയാണ് ശമ്പളം. ഹൈസ്കൂൾ അധ്യാപകർക്ക് 20,000 രൂപ വരെയും. ജൂനിയർ ലക്ചർമാർക്ക് 25000 രൂപ വരെ ചിലപ്പോൾ ലഭിക്കും. അതും ഇപ്പോൾ നഷ്ടമായിരിക്കുന്നു -ചിരഞ്ജീവി പറയുന്നു.
സ്കൂളുകളിൽ അധ്യാപകരെ നിയമിക്കുന്നതുൾപ്പെടെ വൻ വാഗ്ദാനങ്ങളുമായി അധികാരത്തിലേറിയ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു ഭരണം കിട്ടിയപ്പോൾ എല്ലാം കൈവിട്ടമട്ടാണ്. ഉന്നത ബിരുദമുള്ള പലരും ഇപ്പോൾ അവരുടെ മാതാപിതാക്കൾക്കൊപ്പം തൊഴിലുറപ്പ് പണിക്കു പോവുകയാണ്. അവർക്ക് മുന്നിൽ മറ്റ് വഴികളില്ല.
സോഫ്റ്റ്വെയർ പ്രഫഷനലായ സ്വപ്നക്ക് ഏതാനും മാസംമുമ്പ് വരെ ഒരുലക്ഷം വരെ ശമ്പളം ലഭിച്ചിരുന്നു. ഇപ്പോൾ അവരും തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇപ്രകാരം കോവിഡിൽ നിരവധി പ്രഫഷനലുകൾക്കാണ് തെലങ്കാനയിൽ സ്വന്തംതൊഴിൽ നഷ്ടപ്പെട്ട് മറ്റു ജോലികളിലേക്ക് മാറേണ്ടിവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.