ബംഗാളിൽ സെക്രട്ടേറിയേറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷം; ബി.ജെ.പിയുടെ അഞ്ചംഗ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ സെക്രട്ടേറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ രൂപീകരിച്ച അഞ്ചംഗ സമിതി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. സെപ്റ്റംബർ 13നാണ് ബി.ജെ.പി സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തിയത്.
മാർച്ചിനിടെയുണ്ടായ അക്രമസംഭവങ്ങളെ കുറിച്ച് അന്വേഷിക്കാൻ നദ്ദ അഞ്ചംഗ സംഘത്തെ നിയമിച്ചിരുന്നു. അക്രമത്തിന് കാരണമെന്താണെന്നും സ്ഥിതിഗതികൾ വിലയിരുത്താനും സംഘത്തിന് അദ്ദേഹം നിർദേശം നൽകി.
പശ്ചിമ ബംഗാളിലെ മമത സർക്കാരിനെതിരെയാണ് ബി.ജെ.പി മാർച്ച് നടത്തിയത്. ഉത്തർപ്രദേശ് മുൻ ഡയറക്ടർ ജനറൽ ഓഫ് പൊലീസ് ബ്രിജ്‌ലാൽ, രാജ്യസഭാ എം.പിമാരായ കേണൽ രാജ്യവർധൻ സിങ് റാത്തോഡ്, സമീർ ഒറോൺ, അപരാജിത സാരംഗി, സുനിൽ ജാഖർ എന്നിവരാണ് അഞ്ചംഗ സംഘത്തിലുള്ളവർ. മാർച്ചിനിടെ പരിക്കേറ്റ ബി.ജെ.പി കൗൺസിലർ മീനാ ദേവി പുരോഹിതിനെ സംഘം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.