Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഷിൻഡെയെ...

ഷിൻഡെയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച ഗവർണറുടെ നടപടിക്കെതിരെ താക്കറെ സുപ്രീം കോടതിയിൽ

text_fields
bookmark_border
Uddhav Thackeray
cancel
Listen to this Article

മുംബൈ: ഏക്നാഥ് ഷിൻഡെയെ സർക്കാറുണ്ടാക്കാൻ ക്ഷണിച്ച മഹാരാഷ്ട്ര ഗവർണർ ഭഗത് സിങ് കോശാരിയുടെ നടപടിക്കെതിരെ ശിവസേന ഉദ്ധവ് താക്കറെ പക്ഷം സുപ്രീം കോടതിയിൽ. തിങ്കളാഴ്ച സഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്തിയതിനെയും താക്കറെ വിഭാഗം നേതാവ് സുഭാഷ് ദേശായി കോടതിയിൽ ചോദ്യം ​ചെയ്തു. അയോഗ്യതാ നടപടികൾ നേരിടുന്ന 16 എം.എൽ.എമാർ വോട്ടെടുപ്പിൽ പ​ങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നാണ് താക്കറെ പക്ഷത്തിന്റെ വാദം.

വിമത നീക്കത്തിനൊടുവിൽ ജൂൺ 30നാണ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നാലു ദിവസങ്ങൾക്ക് ശേഷം വിശ്വാസ വോട്ടെടുപ്പിൽ 288 ൽ 164 വോട്ടുകൾ നേടി വിജയിക്കുകയും ചെയ്തു. എതിർപക്ഷത്തിന് 99 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. അധികാരത്തി​ലേറിയതോടെ ശിവസേന പിടിക്കാനുള്ള ശ്രമമാണ് ഷിൻഡെയുടെ നേതൃത്വത്തിൽ നടക്കുന്നത്.

16 എം.എൽ.എമാരെ അയോഗ്യരാക്കുന്നതിനുള്ള നോട്ടീസ് നൽകിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ നേരത്തെയുണ്ട്. കേസുകൾ തിങ്കളാഴ്ച കോടതി പരിഗണിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Uddhav ThackerayEknath Shindesupreme court
News Summary - Team Thackeray's New Supreme Court Challenge For Eknath Shinde Government
Next Story