ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റ് ചേതനെതിരെ മറ്റൊരു കേസ് കൂടി
text_fieldsബംഗളൂരു: ബ്രാഹ്മണിസത്തിനെതിരായ ട്വീറ്റിെൻറ പേരിൽ കന്നട നടനും ആക്ടിവിസ്റ്റുമായ ചേതൻ അഹിംസക്കെതിരെ രണ്ടാമതൊരു കേസ് കൂടി പൊലീസ് രജിസ്റ്റർ ചെയ്തു.
ചേതെൻറ ട്വീറ്റ് ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നെന്ന് ചൂണ്ടിക്കാട്ടി കർണാടക ബ്രാഹ്മണ ബോർഡ് ചെയർമാൻ എച്ച്.എസ്. സച്ചിദാനന്ദ മൂർത്തി നൽകിയ പരാതിയിലാണ് അൾസൂർ ഗേറ്റ് പൊലീസ് കേെസടുത്തത്.
സമാന ട്വീറ്റിെൻറ പേരിൽ വിപ്ര യുവ വേദികെ ഭാരവാഹി പവൻ കുമാർ ശർമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞദിവസം ബസവനഗുഡി പൊലീസ് ആദ്യം കേസെടുത്തിരുന്നു.
രണ്ട് പരാതികളിലും ഇന്ത്യൻ ശിക്ഷാ നിയമം 153 ബി, 295 എ എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്നു മുതൽ അഞ്ചു വർഷം വരെ തടവ് ലഭിക്കാവുന്ന, ജാമ്യമില്ലാത്ത വകുപ്പാണ് ഇവ.
അതിനിടെ, ഭാഷാ വിവേചനത്തിനെതിരെ ചർച്ചക്ക് വഴിമരുന്നിട്ട് പുതിയ ട്വീറ്റുമായി ഞായറാഴ്ച ചേതൻ രംഗത്തുവന്നു.
ദേശീയ ഭാഷ എന്നൊന്നില്ലെന്ന മുഖവുരയോടെയായിരുന്നു തുടക്കം. എട്ടാം ഷെഡ്യൂൾ പ്രകാരമുള്ള 22 ഭാഷകളും കേന്ദ്ര സർക്കാറിെൻറ ഒൗദ്യോഗിക ഭാഷകളായി പ്രഖ്യാപിക്കണമെന്ന് ഏറെ കാലമായി ആവശ്യമുന്നയിക്കുന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് സർവ പിന്തുണയും നൽകുന്നു എന്നായിരുന്നു പ്രസ്താവന. കർണാടകയുടെ സ്വന്തം കോർപറേറ്റ്-ബ്രാഹ്മണ പാർട്ടിയെക്കാളും തമിഴ്നാട്ടിൽ പെരിയാറിൽനിന്ന് പ്രേചാദനമുൾക്കൊണ്ട് പിറന്ന ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) കന്നട ഭാഷക്കായി പൊരുതുന്നുണ്ടെന്നും ചേതൻ കുറിച്ചു. ബി.ജെ.പിയെ പേരെടുത്ത് പറയാതെയായിരുന്നു ചേതെൻറ വിമർശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.