രാഹുൽ യാത്രചെയ്ത വിമാനത്തിന് തകരാർ; അന്വേഷണം തുടങ്ങി
text_fieldsബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി യാത്ര ചെയ്ത വിമാനത്തിന് സാേങ്കതിക തകരാർ ഉണ്ടായ സംഭവത്തിൽ അന്വേഷണം തുടങ്ങി. വിമാനം പറത്തിയ രണ്ട് പൈലറ്റുമാർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പ്രാഥമിക അന്വേഷണത്തിൽ അസാധാരണമായി ഒന്നുമില്ലെന്നും സംഭവം വിശദമായി അന്വേഷിക്കുമെന്നും സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡി.ജി.സി.എ)വ്യക്തമാക്കി. വിശദമായ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിൽ ലഭിക്കും.
പൈലറ്റിെൻറ നിയന്ത്രണത്തിൽനിന്ന് ഒാേട്ടാപൈലറ്റ് (സ്വയം പറക്കൽ)സംവിധാനത്തിലേക്ക് മാറ്റിയപ്പോഴാണ് വിമാനത്തിന് കുലുക്കവും മറ്റും ഉണ്ടായതെന്നും ഉടൻ പൈലറ്റിെൻറ നിയന്ത്രണത്തിലേക്ക് മാറ്റിയതോടെ അത് ഇല്ലാതായെന്നുമാണ് തങ്ങൾക്ക് ലഭിച്ച റിപ്പോർെട്ടന്ന് ഡി.ജി.സി.എ അറിയിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ വിമാനം അപായപ്പെടുത്താൻ ശ്രമിച്ച പരാതിയിൽ അന്വേഷണം ഊർജ്ജിതമെന്നു കർണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഢി. രണ്ടു ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് ആഭ്യന്തര വകുപ്പിന് ലഭിക്കും. സംഭവം അട്ടിമറിയാണോ യന്ത്രതകരാണോ എന്ന് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും ആഭ്യന്തര മന്ത്രി ബംഗളുരുവിൽ പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10.45നായിരുന്നു സംഭവം. ന്യൂഡൽഹിയിൽ നിന്ന് കർണാടകയിലേക്ക് പുറപ്പെട്ട വിമാനം ഉത്തര കർണാടകയിലെ ഹുബ്ബള്ളി വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് ഏകദേശം 40 മിനിറ്റ് മുമ്പാണ് തകരാറുണ്ടായത്. പറന്നുകൊണ്ടിരുന്ന വിമാനം പെെട്ടന്ന് ഇടത്തേക്ക് ചാഞ്ഞതിനൊപ്പം അതിവേഗം താഴേക്ക് പോന്നതായും ശക്തമായ കുലുക്കം അനുഭവപ്പെട്ടതായും വിമാനത്തിലുണ്ടായിരുന്ന രാഹുലിെൻറ സഹായി കൗശൽ വിദ്യാർഥി കർണാടക ഡി.ജി.പി നീലമണി എൻ. രാജുവിന് നൽകിയ പരാതിയിൽ പറഞ്ഞു. സ്വാഭാവികമായോ കാലാവസ്ഥയുമായി ബന്ധപ്പെേട്ടാ അല്ല ഇങ്ങനെ സംഭവിച്ചതെന്നും സംശയകരമായ സാേങ്കതിക തകരാണ് ഇതിന് കാരണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.
ബോധപൂർവം എന്തോ ചെയ്തിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതേപ്പറ്റി അന്വേഷിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. അതേസമയം, കെ.പി.സി.സി ജനറൽ സെക്രട്ടറി ഷക്കീർ സനദി നൽകിയ പരാതി ലഭിച്ചതായി ഹുബ്ബള്ളി-ധാർവാഡ് പൊലീസ് ഡി.സി.പി രേണുക സുകുമാറും അറിയിച്ചു. മൂന്നാമത്തെ ശ്രമത്തിൽ പകൽ 11.25നാണ് വിമാനം ഹുബ്ബള്ളിയിൽ ഇറങ്ങിയതെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.