ടെക്നോ പാർക്ക് നിർമാണം തടയില്ല; പുതിയ ഹരജിക്ക് എട്ടാഴ്ച സമയം
text_fieldsന്യൂഡൽഹി: തണ്ണീർത്തടവും കുളവും നികത്തി തിരുവനന്തപുരം ടെക്നോ പാർക്കിൽ നടത്തുന്ന മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ തടയണമെന്ന ആവശ്യം ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് തള്ളി.
വിഷയം പരിശോധിച്ച് ഉചിത നടപടി എടുക്കാൻ തിരുവനന്തപുരം ജില്ല കലക്ടറെ ദേശീയ ഹരിത ട്രൈബ്യൂണൽ ചുമതലപ്പെടുത്തിയതിനാൽ ട്രൈബ്യൂണൽ അത് അംഗീകരിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്. എന്നാൽ, കലക്ടറുടെ ഉത്തരവിെൻറ മെറിറ്റ് ചോദ്യംചെയ്ത് പുതിയ ഹരജി സമർപ്പിക്കാൻ ഹരജിക്കാരനായ തോമസ് ലോറൻസിന് സുപ്രീംകോടതി എട്ടാഴ്ച സമയം നൽകി.
ടെക്നോ പാർക്ക് ഭൂമി വയൽ ഭൂമിയും തരം മാറ്റിയ വയൽ ഭൂമിയും തരിശു ഭൂമിയും അടങ്ങുന്നതാണെന്നും തണ്ണീർത്തടവും കുളവുമില്ലെന്നുമാണ് കലക്ടറുടെ ഉത്തരവ്. കലക്ടറുടെ ഉത്തരവ് ട്രൈബ്യൂണൽ നടപ്പാക്കുന്നതിനെതിരെ ആയിരുന്നില്ല ഹരജിക്കാരനായ തോമസ് ലോറൻസ് സുപ്രീംകോടതിയെ സമീപിക്കേണ്ടിയിരുന്നതെന്ന് ബെഞ്ച് വിധിയിൽ വ്യക്തമാക്കി.
2008ലെ കേരള നദീതട തണ്ണീർത്തട നിയമപ്രകാരം െടക്നോ പാർക്കിലെ കലക്ടറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹരജിക്കാരന് കോടതിയെ പുതുതായി സമീപിക്കാമെന്നും വൈകിയെങ്കിലും അതിനായി എട്ടാഴ്ച നൽകാമെന്നും വിധി ഉപസംഹരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.