Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Teen kills 12 year old cousin after tiff over online gaming tokens in Nagaur
cancel
Homechevron_rightNewschevron_rightIndiachevron_rightഓൺലൈൻ ഗെയിം...

ഓൺലൈൻ ഗെയിം പണമിടപാടിനെ ചൊല്ലി തർക്കം; 16കാരൻ 12കാരനെ കൊന്ന്​ ക​ുഴിച്ചുമൂടി മോചനദ്രവ്യം ആവശ്യപ്പെട്ടു

text_fields
bookmark_border

ജയ്​പൂർ: ഓൺലൈൻ ഗെയിമുകളിലെ പേയ്​മെന്‍റ്​ ടോക്കണിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്​ 16കാരൻ 12കാരനായ ബന്ധുവിനെ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തി. രാജസ്​ഥാനിലെ നാഗൂർ ജില്ലയിലാണ്​ സംഭവം.

12കാര​െന കൊലപ്പെടുത്തിയ ശേഷം പ്രദേശത്തെ വയലിൽ മൃതദേഹം കുഴിച്ചിട്ടു. പിന്നീട്​ 12കാരന്‍റെ അമ്മാവനോട്​ സമൂഹമാധ്യമങ്ങളിലൂടെ അഞ്ചുലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെടുകയും ചെയ്​തു. ഈ പണം ഉപയോഗിച്ച്​ ഓൺലൈൻ ​ഗെയിം പേയ്​മെന്‍റ്​ ടോക്കണുകൾ വാങ്ങാനായിരുന്നു 16കാരന്‍റെ പദ്ധതിയെന്നും പൊലീസ്​ പറഞ്ഞു.

ഡിസംബർ ഒമ്പതിന്​ 12കാരനെ കാണാനില്ലെന്ന്​ ചൂണ്ടിക്കാട്ടി കുട്ടിയുടെ അമ്മാവൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പബ്​ജി ഉൾപ്പെടെയുള്ള ഓൺലൈൻ ഗെയിമുകൾക്ക്​ 12കാരൻ അടിമയായിരുന്നുവെന്നും പൊലീസിനെ അറിയിച്ചു.

പൊലീസ്​ നടത്തിയ ​​അന്വേഷണത്തിൽ ബന്ധുവായ 16കാരനൊപ്പമാണ്​ കുട്ടി ഗെയിമുകൾ കളിക്കുന്നതെന്ന്​ കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഓൺലൈൻ ഗെയിമിന്​ ചെലവാക്കിയ പണവുമായി ബന്ധപ്പെട്ട്​ ഇരുവരും തർക്കമുണ്ടായതായി വെളിപ്പെടുത്തി.

ഓൺലൈൻ ഗെയിമിനായി 16കാരൻ 12കാരന്​ പണം നൽകിയിരുന്നു. എന്നാൽ പണം തിരികെ നൽകാൻ കുട്ടിക്ക്​ കഴിഞ്ഞിരുന്നില്ല. ഇതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയായിരുന്നു. 12കാരനെ കഴുത്ത്​ ഞെരിച്ച്​ കൊലപ്പെടുത്തുകയും പ്രദേശത്തെ വയലിൽ മൃതദേഹം കുഴിച്ചിടുകയുമായിരുന്നെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Online GameMurder
News Summary - Teen kills 12 year old cousin after tiff over online gaming tokens in Nagaur
Next Story