ഹൈദരാബാദിൽ ഹോസ്റ്റൽ വിദ്യാർഥിനി തീകൊളുത്തി ആത്മഹത്യ ചെയ്തു
text_fieldsഹൈദരാബാദ്: ശ്രീ ചൈതന്യ കോളജ് വിദ്യാർഥിനി ഹോസ്റ്റലിൽ തീകൊളുത്തി ആത്മഹത്യ ചെയ്തു. സ്വാതിക (16)യാണ് ആത്മഹത്യ ചെയ്തത്. സംഭവത്തിന് തൊട്ടുമുമ്പ് സ്വാതിക അമ്മയെ വിളിച്ച് തനിക്ക് ഹോസ്റ്റലിൽ തുടരാനാവില്ലെന്ന് അറിയിച്ചിരുന്നു.
കഴിഞ്ഞദിവസം ഉച്ചക്ക് 12.30 വരെ സ്വാതിക ക്ലാസിൽ ഹാജരായിരുന്നു. ഉച്ചഭക്ഷണത്തിന്റെ സമയത്താണ് സ്വാതിക ഹോസ്റ്റൽ മുറിയിൽ എത്തിയത്. ഒന്നരയോടെ ഭക്ഷണം കഴിച്ചശേഷം ക്ലാസിലേക്ക് പുറപ്പെട്ട കുട്ടികളാണ് ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്നും പുക ഉയരുന്നത് കണ്ടത്.
ഹോസ്റ്റൽ മുറി പൂർണമായും കത്തി നശിച്ചിട്ടുണ്ട്. മുറിയിൽ നിന്നും ആത്മഹത്യകുറിപ്പൊന്നും ലഭിച്ചിട്ടില്ല. പഠിക്കാൻ മിടുക്കിയായ സ്വാതികയുടെ ആത്മഹത്യ വിശ്വസിക്കാൻ പ്രയാസപ്പെടുകയാണ് മാതാപിതാക്കളും സുഹൃത്തുക്കളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.