ജമ്മുവിൽ കൊല്ലപ്പെട്ട 14കാരെൻറ മൃതദേഹം ഗ്രാമത്തിൽ മറവുചെയ്തില്ല; കോവിഡ് സുരക്ഷ എന്ന് പൊലീസ്
text_fieldsശ്രീനഗർ: ജമ്മുകശ്മീരിലെ ഹന്ദ്വാരയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ട 14കാരെൻറ മൃതദേഹം ഗ്രാമത്തിലെ ശ്മശാനത്തിൽ സംസ്കരിക്കാൻ പൊലീസ് അനുവദിച്ചില്ല. കോവിഡ് വ്യാപനത്തിെൻറ സാഹചര്യത്തിൽ മൃതദേഹം സംസ്കരിക്കുന്നത് ചട്ടപ്രകാരം ആണെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. ഹന്ദ്വാരയിൽ നിന്നും 30 കിലോമീറ്റർ അകലെ ബാരമുള്ള ജില്ലയിലാണ് ഭിന്നശേഷിക്കാരനായ ഹാസിം ബട്ട് (14) െൻറ മൃതദേഹം മറവ് ചെയ്തത്.
കോവിഡിെൻറ പശ്ചാത്തലത്തിൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ കഴിയില്ലെന്നും ഗ്രാമത്തിൽ സംസ്കാര ചടങ്ങ് നടക്കുകയാണെങ്കിൽ കൂടുതൽ പേർ പങ്കെടുക്കാൻ സാധ്യതയുണ്ടെന്നുമാണ് പൊലീസ് വിശദീകരിച്ചത്. തുടർന്ന് മജിസ്ട്രേറ്റിെൻറയും കുടുംബത്തിെൻറയും സാന്നിധ്യത്തിൽ ബാരാമുള്ളയിൽ സംസ്കാര ചടങ്ങ് നടത്തുകയായിരുന്നുവെന്ന് ജമ്മുകശ്മീർ ഡി.ജി.പി ദിബാഗ് സിങ് പറഞ്ഞു.
തിങ്കളാഴ്ച ഹന്ദ്വാരയിൽ ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ സമീപത്തെ തോട്ടത്തിൽ കളിക്കുകയായിരുന്ന 14 കാരന് വെടിയേറ്റ് മരിക്കുകയായിരുന്നു. കളിക്കുകയായിരുന്ന കുട്ടികളെല്ലാം വെടി ശബ്ദം കേട്ടപ്പോൾ ഒാടിരക്ഷപ്പെെട്ടങ്കിലും ഭിന്നശേഷിക്കാരനായ ഹാസിമിന് രക്ഷപ്പെടാനായില്ല. ലക്ഷ്യം തെറ്റിയ ബുള്ളറ്റ് ഹാസിമിെൻറ ജീവനെടുക്കുകയായിരുന്നുവെന്നാണ് സുരക്ഷാ സേനയുടെ പ്രാഥമിക കണ്ടെത്തൽ. ഏറ്റുമുട്ടലിൽ മൂന്ന് സി.ആർ.പി.എഫ് ജവാൻമാരും കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.