ചിപ്സ് മോഷ്ടിച്ചതിന് 15കാരനെ മർദിച്ച് നഗ്നനാക്കി നടത്തിച്ചു
text_fieldsഷിംല: കടയിൽനിന്ന് ചിപ്സ് പാക്കറ്റ് മോഷ്ടിച്ചെന്നാരോപിച്ച് 15കാരനെ മർദിച്ച് നഗ്നനാക്കി നടത്തിച്ചു. സംഭവത്തിൽ ഏഴുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂലൈ 31ന് ഷിംലയിലെ റോഹ്റു ടൗണിൽ നടന്ന സംഭവത്തിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഓൺലൈനിൽ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
നിർധന നേപ്പാളി കുടുംബത്തിൽനിന്നുള്ള 15കാരനെ ചിപ്സ് പാക്കറ്റ് മോഷ്ടിച്ചുവെന്നാരോപിച്ച് കടയുടമ പിടികൂടുകയായിരുന്നു. തുടർന്ന് ഒരുകൂട്ടം ആളുകൾ ചേർന്ന് 15കാരനെ മർദിക്കുകയും പൊതുമധ്യത്തിൽ നഗ്നനാക്കി നടത്തിക്കുകയും ചെയ്തു. ഇതിന്റെ വിഡിയോയും എടുത്ത് പ്രചരിപ്പിച്ചു. കരൾ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന 15കാരന്റെ മാതാവ്, സംഭവം നടന്നതിന്റെ പിറ്റേ ദിവസം മരിച്ചിരുന്നു. പോക്സോ നിയമം ഉൾപ്പെടെ ചേർത്താണ് 15കാരന്റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ പിടികൂടിയതെന്ന് ഷിംല പൊലീസ് സൂപ്രണ്ട് സഞ്ജീവ് കുമാർ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.