കശ്മീർ: പ്രതിഷേധത്തിനിടെ പരിക്കേറ്റ 18കാരൻ മരിച്ചു
text_fieldsശ്രീനഗർ: കശ്മീരിെൻറ പ്രത്യേക പദവി എടുത്തുകളഞ്ഞ കേന്ദ്ര സർക്കാർ നീക്കത്തിനെതിരായ പ്രതിഷേധ പരിപാടിക്കിടെ പരിക്കേറ്റ 18കാരൻ മരിച്ചു. ആഗസ്റ്റ് ആറിന് നടത്തിയ പ്രതിഷേധപരിപാടിക്കിടെ പരിക്കേറ്റ അസ്റാർ അഹ്മദ് ഖാനാണ് ബുധനാഴ്ച പുലർച്ച സൗറയിലെ ‘ശേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസി’ൽ മരണത്തിന് കീഴടങ്ങിയത്.
ഗുരുതര പരിക്കേറ്റ അസ്റാർ ഒരു മാസത്തോളം മരണവുമായി മല്ലിടുകയായിരുന്നു. അസ്റാറിെൻറ മരണത്തോടെ, പകൽസമയത്തെ നിയന്ത്രണങ്ങൾ നഗരത്തിൽ മിക്കയിടത്തും പുനഃസ്ഥാപിച്ചു. സൗറയിൽ നടന്ന പ്രതിഷേധത്തിനിടെ, എങ്ങനെയാണ് അസ്റാറിന് പരിക്കേറ്റതെന്നത് വ്യക്തമായിട്ടില്ല.
പൊലീസിെൻറ കണ്ണീർവാതക ഷെൽ ദേഹത്തുകൊണ്ടാണ് അസ്റാറിന് പരിക്കേറ്റതെന്ന് ഒപ്പമുണ്ടായിരുന്നവർ പറയുന്നു.
എന്നാൽ, പ്രതിഷേധക്കാരും പൊലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ, കല്ലേറിൽ പരിക്കേറ്റതായാണ് പൊലീസ് ഭാഷ്യം. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വെടിയുതിർത്തെന്ന ആരോപണവും പൊലീസ് നിഷേധിക്കുന്നു.
അസ്റാറിെൻറ ദേഹത്തുനിന്ന് വെടിയുണ്ടകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. നഗരപ്രാന്തത്തിലെ ഇലാഹിബാഗിൽനിന്നുള്ള നിർധന കുടുംബാംഗമായ അസ്റാറിെൻറ മൃതദേഹം കടുത്ത നിയന്ത്രണങ്ങൾക്കിടെയാണ് ഖബറടക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.