Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightടീ​സ്റ്റ...

ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദ് ജ​യി​ൽ​മോ​ചി​ത​യാ​യി

text_fields
bookmark_border
Teesta Setalvad
cancel
camera_alt

ഇടക്കാല ജാമ്യം ലഭിച്ച ടീ​സ്റ്റ​ സെറ്റൽവാദ് അഹ് മദാബാദിലെ സബർമതി ​സെൻട്രൽ ജയിലിൽനിന്ന് പുറത്തുവരുന്നു

അ​ഹ്മ​ദാ​ബാ​ദ്: വം​ശ​ഹ​ത്യാ​കേ​സി​ൽ ഇ​ര​ക​ൾ​ക്കു​വേ​ണ്ടി നി​ല​കൊ​ണ്ട​തി​ന്‍റെ പേ​രി​ൽ ഗു​ജ​റാ​ത്ത് സ​ർ​ക്കാ​ർ ജ​യി​ലി​ല​ട​ച്ച മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക ടീ​സ്റ്റ സെ​റ്റ​ൽ​വാ​ദ് ജ​യി​ൽ​മോ​ചി​ത​യാ​യി. 2002ലെ ​വം​ശ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യാ​ജ തെ​ളി​വു​ക​ൾ സൃ​ഷ്ടി​ച്ചു എ​ന്നാ​രോ​പി​ച്ച് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ടീ​സ്റ്റ​ക്ക് ക​ഴി​ഞ്ഞ​ദി​വ​സം സു​പ്രീം​കോ​ട​തി ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ൺ 26 മു​ത​ൽ സ​ബ​ർ​മ​തി സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു ഇ​വ​ർ. സു​പ്രീം​കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം ജാ​മ്യ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നു​വേ​ണ്ടി ടീ​സ്റ്റ​യെ ഇ​ന്ന​ലെ സെ​ഷ​ൻ​സ് ജ​ഡ്ജി വി.​എ. റാ​ണ മു​മ്പാ​കെ ഹാ​ജ​റാ​ക്കി. സു​പ്രീം​കോ​ട​തി നി​ബ​ന്ധ​ന​ക​ൾ​ക്കു​പു​റ​മെ 25,000 രൂ​പ​യു​ടെ ബോ​ണ്ട്, അ​നു​മ​തി ഇ​ല്ലാ​തെ രാ​ജ്യം വി​ട​രു​ത് എ​ന്നീ നി​ബ​ന്ധ​ന​ക​ൾ കൂ​ടി സെ​ഷ​ൻ​സ് കോ​ട​തി വെ​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teesta setalvad
News Summary - Teesta Setalvad released from jail
Next Story