വാരാണസിയിലെ പത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂർ സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിെര വാരാണസി മണ്ഡലത്തിൽ സമർപ്പിച്ച നാ മനിർദേശ പത്രിക തള്ളിയതിനെതിരെ മുൻ സെനികൻ തേജ് ബഹാദൂർ യാദവ് സുപ്രീംകോടതിയെ സ മീപിച്ചു. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് അച്ചടക്ക നടപടിക്ക് വിധേയനായ സർക്കാ ർ ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാവിെല്ലന്ന് വ്യക്തമാക്കിയാണ് മേയ് ഒന്നിന് വരണാധികാരി തേജ് ബഹാദൂറിൻറ പത്രിക തള്ളിയത്.
തെരഞ്ഞെടുപ്പ് കമീഷൻ നിഷ്കർഷിച്ച സാക്ഷ്യപത്രം ഇല്ലായിരുന്നുവെന്നും വരണാധികാരി അറിയിച്ചിരുന്നു. ഭരണകൂടത്തോടുള്ള അനുസരണക്കേടോ അഴിമതിയോ മൂലമല്ല പുറത്താക്കപ്പെട്ടത് എന്നാണ് സാക്ഷ്യപത്രത്തിൽ വ്യക്തമാക്കേണ്ടത്. എന്നാൽ, തെൻറ നാമനിർദേശ പത്രികക്കൊപ്പം ൈസന്യത്തിൽനിന്ന് പുറത്താക്കിയ ഉത്തരവ് സമർപ്പിച്ചിരുന്നുവെന്ന് േതജ് ബഹാദൂർ ഹരജിയിൽ ബോധിപ്പിച്ചു. ഭരണകൂടത്തോടുള്ള അനുസരണക്കേടോ അഴിമതിയോ അല്ല തന്നെ പുറത്താക്കാൻ കാരണമായതെന്ന് ആ ഉത്തരവിൽനിന്ന് വ്യക്തമാണെന്ന് തേജ് ബഹാദൂർ ചൂണ്ടിക്കാട്ടി.
ഏപ്രിൽ 30ന് ൈവകീട്ടാണ് സാക്ഷ്യപത്രം ഹാജരാക്കണമെന്നാവശ്യപ്പെട്ട് വരണാധികാരി നോട്ടീസ് നൽകിയതെന്നും പിറ്റേന്ന് രാവിലെ 11 മണിക്കു തന്നെ ഹാജരാക്കാൻ പറഞ്ഞത് ബോധപൂർവം പത്രിക തള്ളാനുള്ള നീക്കമായിരുന്നുവെന്നും മുൻ സൈനികൻ ബോധിപ്പിച്ചു. ൈസനികരുടെ ഭക്ഷണം മോശമാണെന്ന് സമൂഹമാധ്യമത്തിലൂടെ പരാതിപ്പെട്ടതിനാണ് അതിർത്തി രക്ഷാസേന (ബി.എസ്.എഫ്)യിൽനിന്ന് നടപടിയുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.