തേജ് പ്രതാപും ഐശ്വര്യ റായിയും വിവാഹമോചിതരാകുന്നു
text_fieldsപട്ന: ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലുപ്രസാദ് യാദവിെൻറ മൂത്തമകനും പാര്‍ട്ടി നേതാവുമായ തേജ് പ്രതാപ് യാദവ് വിവാഹമോചനത്തിന് ഒരുങ്ങുന്നു. ഭാര്യ ഐശ്വര്യ റായിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നതിന് വെള്ളിയാഴ്ച പട്ന കോടതിയിൽ ഹര്‍ജി നല്‍കിയതായി കോടതി വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍, ഇതിനോട് പ്രതികരിക്കാന്‍ യാദവ് കുടുംബം തയാറായിട്ടില്ല. ദിവസങ്ങൾക്ക് മുമ്പുതന്നെ വിവാഹമോചന ഹരജി നൽകിയിരുന്നു. എന്നാൽ, അതിൽ ചില തിരുത്തലുകൾ വരുത്തി വെള്ളിയാഴ്ച പുതിയ ഹരജി നൽകുകയായിരുന്നു. ഹരജി അടിയന്തര പരിഗണനക്കായി മാറ്റി.
2018 മേയ് 12നാണ് തേജ് പ്രതാപിെൻറ വിവാഹം നടന്നത്. ആര്ഭാടത്തിെൻറ പേരില്‍ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മുൻ മന്ത്രിയും ആർ.ജെ.ഡി നേതാവുമായ ചന്ദ്രിക റായ് എം.എൽ.എയുടെ മകളും ബിഹാർ മുൻ മുഖ്യമന്ത്രി ദറോഗ പ്രസാദ് റായിയുടെ കൊച്ചുമകളുമാണ് ഐശ്വര്യ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.