‘അറസ്റ്റഡ് ലാൻഡിങ്’ നടത്തി ഇന്ത്യയുടെ അഭിമാന തേജസ്
text_fieldsന്യൂഡൽഹി: വിമാനവാഹിനി കപ്പലുകളിലടക്കം നീളം കുറഞ്ഞ റൺവേയിൽ ഇറക്കാൻ കഴിയുന്ന സാ ങ്കേതിക വിദ്യയായ ‘അറസ്റ്റഡ് ലാൻഡിങ്’ വിജയകരമായി തരണം ചെയ്ത് ഇന്ത്യയുടെ അഭിമാന ‘തേജസ്’. ഇതോടെ, അറസ്റ്റഡ് ലാൻഡിങ് നടത്താൻ കഴിവുള്ള യുദ്ധവിമാനങ്ങൾ വികസിപ്പിച്ച അഞ്ചാമത്തെ രാജ്യമായി ഇന്ത്യ മാറി.
തദ്ദേശീയമായി വികസിപ്പിച്ച ലഘു യുദ്ധവിമാനമായ ‘തേജസ്’, ഗോവയിലെ നാവികസേന കേന്ദ്രത്തിൽ പ്രത്യേകം തയറാക്കിയ റൺവേയിലാണ് പരീക്ഷണം പൂർത്തിയാക്കിയത്. റൺവേയിൽ സജ്ജമാക്കിയ വടത്തെ (അറസ്റ്റിങ് ഗിയർ), വിമാനം നിലത്തിറങ്ങുേമ്പാൾ അതിെൻറ അടിഭാഗത്തുള്ള കൊളുത്തിൽ കുരുക്കി വേഗം കുറപ്പിക്കുന്ന സാങ്കേതികവിദ്യയാണ് അറസ്റ്റഡ് ലാൻഡിങ്. ഈ സംവിധാനം വഴി വിമാനവാഹിനികളുടെ ഡക്കിലെ നീളം കുറഞ്ഞ റൺവേയിൽ യുദ്ധവിമാനങ്ങൾക്ക് ഇറങ്ങാം.
വിമാനവാഹിനി ഡക്കിന് സമാനമായി തീരത്ത് റൺവേ ഒരുക്കിയാണ് രാജ്യത്തിെൻറ പ്രതിരോധ ഗവേഷണ വികസന സ്ഥാപനമായ ഡി.ആർ.ഡി.ഒ പരീക്ഷണം നടത്തിയത്. പരീക്ഷണഘട്ടത്തിലുള്ള തേജസ് അതിെൻറ നിർണായക ചുവടുവെപ്പാണ് ഇതിലൂടെ നടത്തിയിരിക്കുന്നതെന്ന് ഡി.ആർ.ഡി.ഒ അധികൃതർ പറഞ്ഞു. ‘തദ്ദേശീയമായി വികസിപ്പിച്ച യുദ്ധവിമാനം അറസ്റ്റഡ് ലാൻഡിങ് നടത്തുന്നത് രാജ്യത്ത് ആദ്യമാണ്. വിമാനവാഹിനിയിൽ ഇറങ്ങാൻ കഴിവുള്ള വിമാനം വികസിപ്പിക്കാനായ ദിവസം തങ്കലിപികളിൽ എഴുതിച്ചേർക്കണം’ -ഡി.ആർ.ഡി.ഒ ഉദ്യോഗസ്ഥൻ പറഞ്ഞു. അമേരിക്ക, റഷ്യ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങളാണ് മുമ്പ് ഈ സാങ്കേതികവിദ്യ സ്വായത്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.