Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​​​പ്രധാനമന്ത്രിയുടെ...

​​​പ്രധാനമന്ത്രിയുടെ തരംതാണ വാക്കുകൾ കേൾക്കുന്നില്ലേ; മമതയെ പ്രതിരോധിച്ച്​ തേജസ്വി

text_fields
bookmark_border
tejaswi yadav
cancel
camera_altfile photo

പാട്​ന: നരേന്ദ്രമോദിയെ വിമർശിച്ച മമത​െയ പ്രതിരോധിച്ച്​ ആർ.ജെ.ഡി നേതാവ്​ തേജസ്വി യാദവ്​. മമത പരിധി ലംഘിക്കുന ്നുവെന്ന സുഷമ സ്വരാജിൻെറ ട്വീറ്റിന്​ മറുപടിയുമായാണ്​ തേജസ്വി കളത്തിലിറങ്ങിയത്​. പ്രധാനമന്ത്രി ഉപയോഗിക്കുന ്ന മോശം ഭാഷ​െയ കുറിച്ചു കൂടി വിദേശകാര്യ മന്ത്രി ട്വീറ്റ്​ ചെയ്യണമെന്നായിരുന്നു തേജസ്വിയുടെ പരാമർശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തരംതാണ പരാമർശങ്ങൾ നിങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്ന്​ ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ അറിവു​െകാണ്ടും അനുഭവം കൊണ്ടും അദ്ദേഹത്തേക്കാൾ മുതിർന്നവരാണ്​. എന്നിട്ടും സത്യം അറിയാൻ ശ്രമിക്കാതെ മമതാ ബാനർജിയെ ലക്ഷ്യം വെക്കുകയാണ്​ - തേജസ്വി ട്വീറ്റ്​ ചെയ്​തു.

നരേന്ദ്ര മോദിക്കെതിരെ മമത എല്ലാ പരിധികളും ലംഘിച്ചുവെന്നായിരുന്നു സുഷമയുടെ ട്വീറ്റ്​. ഇത്തരം പരുഷമായ വാക്കുകൾ ഉപയോഗിക്കരുത്​. അത്​ ​ഭാവിയിൽ ഇരു നേതാക്കളും ഭരണകാര്യങ്ങൾക്കായി സഹകരിക്കേണ്ടി വരു​േമ്പാൾ നല്ലതായി ഭവിക്കില്ലെന്ന്​ സുഷമ സ്വരാജ്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. നരേന്ദ്ര മോദിക്ക്​ ജനാധിപത്യത്തിൻെറ മുഖത്തടി കിട്ടണമെന്ന​ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ പരാമർശത്തെയായിരുന്നു സുഷമ വിമർശിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mamata BanerjeeSushma Swarajmalayalam newsTejawi YadavLok Sabha Electon 2019
News Summary - Tejashwi Defends Mamata - India News
Next Story