'എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണൂ'; ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമോയെന്ന ചോദ്യത്തോട് തേജ്വസി
text_fieldsന്യൂഡൽഹി: ഇൻഡ്യ മുന്നണി സർക്കാർ രൂപീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടി നൽകി രാഷ്ട്രീയ ജനത ദൾ നേതാവ് തേജസ്വി യാദവ്. ഇൻഡ്യ മുന്നണിയുടെ യോഗത്തിനായി ഡൽഹിയിലെത്തിയപ്പോഴാണ് തേജസ്വി യാദവിന്റെ പ്രതികരണം. എല്ലാം കാത്തിരുന്ന് കാണൂവെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം.
തേജസ്വി യാദവും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ഒരേ വിമാനത്തിലാണ് ഡൽഹിയിലെത്തിയത്. ഇരുവരും ഒന്നിച്ചിരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. നിങ്ങൾ ഒരൽപ്പം ക്ഷമകാണിക്കണമെന്നും തേജസ്വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
നിതീഷുമൊത്ത് ഒന്നിച്ചുള്ള യാത്രയെ കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ പരസ്പരം അഭിവാദ്യം അർപ്പിച്ചുവെന്ന് മാത്രമായിരുന്നു തേജസ്വിയുടെ മറുപടി. അതേസമയം, സർക്കാർ രൂപീകരണ ചർച്ചകൾക്ക് തന്നെയാണ് നിതീഷും ഡൽഹിയിലെത്തിയത്. എൻ.ഡി.എയുമായി ചേർന്ന് സർക്കാർ രൂപീകരിക്കുമെന്ന് നിതീഷ് കുമാർ യാദവും പറഞ്ഞു.
2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോൾ ബി.ജെ.പിക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടാൻ സാധിച്ചിട്ടില്ല. ജെ.ഡി.യു, ടി.ഡി.പി പാർട്ടികളുടെ പിന്തുണയില്ലാതെ ബി.ജെ.പിക്ക് കേന്ദ്രത്തിൽ സർക്കാർ രുപീകരിക്കാനാവില്ല. ഇതിനിടെ എൻ.ഡി.എയിലെ ചില സഖ്യകക്ഷികളുമായി ഇൻഡ്യ മുന്നണി ചർച്ച തുടങ്ങിയെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. എൻ.ഡി.എയിലെ ചിലരെ അടർത്തിയെടുത്ത് കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാൻ ഇൻഡ്യ സഖ്യം ഒരുങ്ങുന്നുവെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.