ബിഹാറിൽ ആർ.ജെ.ഡി-കോൺഗ്രസ് മുന്നണി സ്ഥാനാർഥികളായി
text_fieldsപട്ന: അസ്വാരസ്യങ്ങൾക്കിടയിലും ബിഹാറിലെ മഹാസഖ്യം ലോക്സഭ തെരഞ്ഞെടുപ്പിൽ ജനവ ിധി തേടുന്ന മണ്ഡലങ്ങളുടെ കാര്യത്തിൽ അന്തിമ ധാരണയായി. എൻ.ഡി.എക്കെതിരെ വൻ പ്രതിരോ ധം തീർക്കാൻ രൂപംകൊടുത്ത മഹാസഖ്യത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ മറനീക്കി പുറത്തു വര ുന്നതിനിടയിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവാണ് വെള്ളിയാഴ്ച വാർത്തസമ്മേളനത്തി ൽ സഖ്യകക്ഷികൾ മത്സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാർഥികളെയും പ്രഖ്യാപിച്ചത്.
സം സ്ഥാനത്തെ 40 സീറ്റുകളിൽ 19 എണ്ണത്തിലും മത്സരിക്കുന്ന രാഷ്ട്രീയ ജനതാദൾ, ലാലുപ്രസാ ദ് യാദവിെൻറ മകളും രാജ്യാസഭാംഗവുമായ മിസ ഭാരതിയും മുതിർന്ന നേതാവ് അബ്ദുൽ ബാരി സിദ്ദീഖിയുമുൾപ്പെടെ 18 പേരുടെ പട്ടിക പുറത്തിറക്കി. കോൺഗ്രസ് ഒമ്പതും ഉപേന്ദ്ര കുശ്വാഹയുടെ ആർ.എൽ.എസ്.പി അഞ്ചും ജിതൻ റാം മാഞ്ചിയുടെ എച്ച്.എ.എമ്മും മുകേഷ് സാഹ്നിയുടെ വി.ഐ.പി മൂന്ന് വീതം സീറ്റകളിലുമാണ് മത്സരിക്കുക. ആർ.ജെ.ഡി വിട്ടുനൽകിയ ഒരു സീറ്റിൽ സി.പി.ഐ.എം.എൽ സ്ഥാനാർഥി ജനവിധി തേടും.
സംസ്ഥാനത്തെ ചില സീറ്റുകളെ ചൊല്ലി കോൺഗ്രസും ആർ.ജെ.ഡിയും തമ്മിൽ നിലനിന്ന പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമാവാതെയാണ് സീറ്റ് വിഭജനം. തേജസ്വിയുടെ വാർത്തസമ്മേളനത്തിൽനിന്ന് മുതിർന്ന കോൺഗ്രസ് നേതാക്കൾ വിട്ടുനിന്നതും ഇതിെൻറ സൂചനയാണ്. എന്നാൽ, സഖ്യത്തിൽ ഒരു വിള്ളലുമില്ലെന്നും ഈ ബന്ധം തകർക്കാനാവാത്തതാണെന്നും തേജസ്വി പറഞ്ഞു. ബി.ജെ.പിയിൽനിന്ന് രാജിവെച്ചെത്തിയ കീർത്തി ആസാദിന് വേണ്ടി ദർഭംഗ മണ്ഡലം വിട്ടുനൽകണമെന്ന കോൺഗ്രസ് ആവശ്യത്തെ ചൊല്ലിയായിരുന്നു പ്രധാന തർക്കം.
ദർഭംഗയിൽ സിദ്ദീഖിയെ മത്സരിപ്പിക്കാൻ ആർ.ജെ.ഡി വിട്ടുവീഴ്ചക്ക് തയാറാവാത്തതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. നിലവിലെ എം.പിയായ കീർത്തി ആസാദിന് സുരക്ഷിത മണ്ഡലമൊരുക്കുകയെന്നത് കോൺഗ്രസിനെ കുഴക്കുന്നു. അതേസമയം, ശത്രുഘൻ സിൻഹ സ്വന്തം മണ്ഡലമായ പട്ന സാഹിബിൽ കൈ ചിഹ്നത്തിൽ ജനവിധി തേടുമെന്ന് ഉറപ്പാണ്. സി.പി.ഐ കനയ്യകുമാറിനെ മത്സരിപ്പിക്കുന്ന ബെഗുസരായിയിൽ തൻവീർ ഹുസൈനാണ് ആർ.ജെ.ഡി സ്ഥാനാർഥി.
അതിനിടെ, ആർ.ജെ.ഡിയിലെ ഉൾപ്പോരും സംസ്ഥാനത്ത് മുന്നണിയെ ഉലക്കുന്നു. തെൻറ രണ്ട് അനുയായികൾക്ക് സീറ്റ് നൽകണമെന്ന ആവശ്യം തേജസ്വി മുഖവിലക്കെടുക്കാതിരിക്കുകയും ഭാര്യ ഐശ്വര്യയുടെ പിതാവും എം.എൽ.എയുമായ ചന്ദ്രിക റായിയെ സരൺ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തതിൽ തേജ് പ്രകോപിതനാണ്. ഐശ്വര്യയുമായുള്ള വിവാഹമോചനത്തിന് നോട്ടീസ് നൽകിയിരിക്കുകയാണ് തേജ്. കഴിഞ്ഞ ദിവസം പാർട്ടിയുടെ വിദ്യാർഥി സംഘടനയുടെ നേതൃത്വം ഒഴിഞ്ഞ തേജ് പ്രതാപ് കടുത്ത നിലപാടെടുക്കുമെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.
അമ്മ റാബ്റിയും മറ്റും അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും തേജ് സരണിൽ സ്വതന്ത്ര സ്ഥാനാർഥിയായി പത്രിക നൽകാനുള്ള ഒരുക്കത്തിലാണ്. തേജ് തെൻറ അനുയായികൾക്കുവേണ്ടി ആവശ്യപ്പെട്ട ജഹനാബാദ് സീറ്റിൽ തേജസ്വി സ്വന്തം സ്ഥാനാർഥിയെ പ്രഖ്യാപിച്ചെങ്കിലും ശിവ്ഹർ മണ്ഡലം ഒഴിച്ചിട്ടത് അനുനയിപ്പിക്കാനുള്ള ശ്രമത്തിെൻറ ഭാഗമാണ്. എന്നാൽ, എം.എൽ.എ കൂടിയായ ചന്ദ്രിക റായിയെ സ്ഥാനാർഥിയാക്കിയത് തന്നെ അപമാനിക്കലാണെന്ന് തേജ് കരുതുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.