തേജസ്വി യാദവ് വിവാഹിതനായി
text_fieldsപട്ന: ആർ.ജെ.ഡി സ്ഥാപകനും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിെൻറ മകനും ബിഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വി യാദവ് വിവാഹിതനായി. വ്യാഴാഴ്ച ഡൽഹിയിലെ സൈനിക് ഫാം ഹൗസിൽ നടന്ന ലളിതമായ ചടങ്ങിലാണ് കളിക്കൂട്ടുകാരി റേച്ചൽ ഐറിസിനെ ബിഹാർ മുൻ ഉപമുഖ്യമന്ത്രി കൂടിയായ തേജസ്വി വരണമാല്യം ചാർത്തിയത്.
അടുത്ത ബന്ധുക്കൾമാത്രം പങ്കെടുത്ത ചടങ്ങായതിനാൽ അവസാന നിമിഷം വരെ വിവാഹക്കാര്യം കുടുംബം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
ലാലുവും എട്ടു മക്കളുൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങൾക്ക് പുറമെ ബന്ധുകൂടിയായ യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവും ചടങ്ങിൽ സംബന്ധിച്ചു. ലാലുവിെൻറ ഒമ്പത് മക്കളിൽ എട്ടാമനായ തേജസ്വിയാണ് അവസാനമായി വിവാഹിതനായത്.
32 കാരനായ തേജസ്വി രാജ്യത്തെ പ്രായം കുറഞ്ഞ പ്രതിപക്ഷ നേതാക്കളിലൊരാളാണ്. ലാലുവിെൻറ എല്ലാ മക്കളുടേയും വിവാഹം നടത്തിയ പൂജാരി ഭ്രിഗുണത്പതി ദുബൈയാണ് ഈ വിവാഹവും നടത്തിയത്. വിവാഹ വാർത്തയറിഞ്ഞതോടെ പട്നയിലെ ആർ.ജെ.ഡി ആസ്ഥാനത്തും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലും പ്രവർത്തകർ ആഘോഷത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.