'നോമിനേറ്റ് മുഖ്യമന്ത്രി' നിതീഷ് കുമാറിന് അഭിനന്ദനങ്ങൾ, ഒളിയമ്പുമായി തേജസ്വി
text_fieldsപറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത ജെ.ഡി.യു നേതാവ് നിതീഷ് കുമാറിന് പരിഹാസത്തിൽ പൊതിഞ്ഞ 'അഭിനന്ദനവു'മായി ആർ.ജെ.ഡി േനതാവ് തേജസ്വി യാദവ്. തിങ്കളാഴ്ച നടന്ന സത്യപ്രതിജഞ്ക്കു പിന്നാലെ ട്വിറ്ററിലാണ് തേജസ്വി എതിരാളിക്കുനേരെ ഒളിയെമ്പയ്തത്. 'നോമിേനറ്റഡ് (നാമനിർദേശം ചെയ്യെപ്പട്ട) മുഖ്യമന്ത്രിയായ നിതീഷ് കുമാറിന് അഭിനന്ദനങ്ങൾ' എന്നായിരുന്നു തേജസ്വിയുടെ ട്വീറ്റ്.
'ബഹുമാനെപ്പട്ട നിതീഷ്ജി നോമിേനറ്റഡ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കെപ്പട്ട ഈ അവസരത്തിൽ എല്ലാ ആശംസകളും നേരുന്നു. കസേരയോടുള്ള ആഗ്രഹത്തിനുമപ്പുറം, ബിഹാറിലെ ജനങ്ങളുടെ അഭിലാഷവും എൻ.ഡി.എ വാഗ്ദാനം െചയ്തതുമായ 19 ലക്ഷം തൊഴിൽ, വിദ്യാഭ്യാസം, ആരോഗ്യം, ജലസേചനം, നീതി തുടങ്ങിയ കാര്യങ്ങൾക്ക് അദ്ദേഹം മുൻഗണന നൽകുമെന്നാണ് പ്രത്യാശിക്കുന്നത്' -ഇതായിരുന്നു തേജസ്വിയുടെ ട്വീറ്റ്. ജനങ്ങളുടെ വിധിയെഴുത്ത് എൻ.ഡി.എക്ക് എതിരാണെന്ന് ചൂണ്ടിക്കാട്ടി ആർ.ജെ.ഡി സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചിരുന്നു.
കഴിഞ്ഞ തവണ 71 സീറ്റുണ്ടായിരുന്ന െജ.ഡി.യുവിന് ഇക്കുറി 43 സീറ്റ് മാത്രമാണ് ലഭിച്ചത്. എൻ.ഡി.എയിൽ രണ്ടാംകക്ഷിയായ ബി.ജെ.പി 74 സീറ്റ് നേടിയപ്പോഴാണിത്. 75 സീറ്റുമായി ആർ.ജെ.ഡിയാണ് തെരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. 243 അംഗ നിയമസഭയിൽ 125 സീറ്റുമായി എൻ.ഡി.എ കഷ്ടിച്ച് ഭൂരിപക്ഷം നേടിയപ്പോൾ ആർ.ജെ.ഡിയും കോൺഗ്രസും ഇടതുപാർട്ടികളും അണിനിരന്ന മഹാസഖ്യം 110 സീറ്റിലാണ് വിജയിച്ചത്. തെരഞ്ഞെടുപ്പിന് മുേമ്പ നിതീഷിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാട്ടിയാണ് എൻ.ഡി.എ മത്സരരംഗത്തിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.