Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആശുപത്രിയിൽ ലാലുവിനെ...

ആശുപത്രിയിൽ ലാലുവിനെ കാണാൻ തേജസ്വിയെ അനുവദിച്ചില്ലെന്ന്​ പരാതി

text_fields
bookmark_border
Lalu-and-Thajaswi.
cancel

ന്യൂഡൽഹി: കാലിത്തീറ്റ കുംഭകോണക്കേസിൽ ജയിലിൽ കഴിയുന്ന ആർ.ജെ.ഡി അധ്യക്ഷൻ​ ലാലു പ്രസാദ്​ യാദവിനെ കാണാൻ മകൻ തേജസ ്വി യാദവിനെ അനുവദിച്ചില്ലെന്ന്​ പരാതി. അഴിമതി​േക്കസിൽ ശിക്ഷ അനുഭവിക്കുന്ന ലാലു പ്രസാദ്​ യാദവ്​ നിലവിൽ റാഞ്ചി യിലെ രാജേന്ദ്ര ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസിൽ ചികിത്​സയിലാണ്​.

‘ശനിയാഴ്​ച വൈകീട്ടു മുതൽ പിതാവി​െന കാണുന്നതിനായി കാത്തിരിക്കുകയാണ്​. എന്നാൽ ഒരു മകന്​​ നിയമം അനുവദിക്കുന്ന സൗകര്യങ്ങൾ പോലും സ്വേച്ഛാധിപതികളായ ബി.ജെ.പി സർക്കാർ അംഗീകരിക്കുന്നില്ല’ - തേജസ്വി ട്വീറ്റ്​ ചെയ്​തു. എല്ലാ ശനിയാഴ്​ചയും ആശുപത്രി വാർഡിൽ മൂന്നു പേരെ കാണാൻ ലാലുവിന്​ അനുവാദമുണ്ട്​.

അതേസമയം, ലാലു പ്രസാദി​െന പ്രവേശിപ്പിച്ച വാർഡിൽ അധികൃതർ പരിശോധന നടത്തിയതിൽ ഗൂഢാലോചനയുണ്ടെന്നും തേജസ്വി ആരോപിച്ചു. മാർച്ച്​ മാസത്തി​​െൻറ പകുതിയിലായിരുന്നു മൂന്നു തവണയായി അധികൃതർ വാർഡ്​ പരിശോധിച്ചത്​. എന്നാൽ വാർഡിൽ നിന്ന്​ ഒന്നും കണ്ടെത്താനായിരുന്നില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lalu Prasad YadavRJDFodder Scammalayalam newsthejaswi yadav
News Summary - Tejashwi ‘Not Allowed’ to Meet Lalu Prasad in Hospital -India news
Next Story