രാജിയില്ലെന്ന് തേജസ്വി; ബിഹാറിലെ മഹാസഖ്യത്തിൽ അസ്വസ്ഥത
text_fieldsന്യൂഡൽഹി: ബിഹാറിലെ ആർ.ജെ.ഡി-ജനതാദൾ (യു)-കോൺഗ്രസ് മഹാസഖ്യത്തെ ചൂഴ്ന്ന് അസ്വസ്ഥത പുകയുന്നു. അഴിമതി ആരോപണം മുൻനിർത്തി നടന്ന സി.ബി.െഎ റെയ്ഡിെൻറ പശ്ചാത്തലത്തിൽ ഉപമുഖ്യമന്ത്രിയും ലാലുപ്രസാദിെൻറ മകനുമായ തേജസ്വി രാജിവെക്കണമെന്ന നിലപാടിൽ മുഖ്യമന്ത്രി നിതീഷ്കുമാർ ഉറച്ചുനിൽക്കുന്നുവെന്നാണ് വിവരം. എന്നാൽ, 2004ൽ തനിക്ക് ‘മീശ മുളക്കാത്ത പ്രായ’ത്തിൽ നടന്ന ഇടപാടിനെച്ചൊല്ലി രാജിവെക്കുന്ന പ്രശ്നമില്ലെന്ന് തേജസ്വി മന്ത്രിസഭയോഗത്തിനുശേഷം പറഞ്ഞു.
മഹാസഖ്യം തകർക്കാൻ മോദി-അമിത് ഷാമാർ രാഷ്ട്രീയ പകപോക്കലിന് സി.ബി.െഎയെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനിടെ, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും മുഖ്യമന്ത്രി നിതീഷ്കുമാറുമായി ഫോണിൽ സംസാരിച്ചു. ഉപരാഷ്ട്രപതി സ്ഥാനാർഥി ഗോപാൽകൃഷ്ണ ഗാന്ധിയെ പിന്തുണക്കാനുള്ള ജനതാദൾ-യുവിെൻറ തീരുമാനത്തിൽ നന്ദി അറിയിക്കാനാണ് േഫാൺ വിളിച്ചതെന്ന് കോൺഗ്രസ് കേന്ദ്രങ്ങൾ വെളിപ്പെടുത്തി.
2004ൽ നടന്നതായി പറയുന്ന അഴിമതിക്കേസിെൻറ കാലത്ത് തനിക്ക് 13-14 വയസ്സ് മാത്രമാണുള്ളതെന്ന് തേജസ്വി പറഞ്ഞു. സർക്കാറിനെതിരായി താൻ പ്രവർത്തിച്ചിട്ടില്ല. റെയ്ഡ് രാഷ്ട്രീയ പകയാണ്. തെൻറ പിതാവിനെ മോദി-അമിത് ഷാമാർക്ക് പേടിയായിരുന്നു. ഇേപ്പാൾ തന്നെയും അവർ ഭയക്കുന്നു. തുടക്കം മുതലേ മഹാസഖ്യം തകർക്കാനാണ് അവർ ശ്രമിക്കുന്നത്. എല്ലാവഴിക്കും ആരോപണം ഉയർത്തുന്നു. മഹാസഖ്യം ശക്തമാണെന്നും പിളരിെല്ലന്നും ബി.ജെ.പിക്ക് തക്ക മറുപടി വൈകാതെ കിട്ടുമെന്നും തേജസ്വി കൂട്ടിച്ചേർത്തു.
റെയ്ഡിെൻറ പശ്ചാത്തലത്തിൽ, തെറ്റുകാരല്ലെന്ന് വ്യക്തമാക്കി രംഗത്തു വരണമെന്ന് ജനതാദൾ-യു തേജസ്വിയോടും ആർ.ജെ.ഡിയോടും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്ത്രിസഭയോഗത്തിനുശേഷമുള്ള വിശദീകരണം. നിരപരാധിത്തം തെളിയിക്കാൻ പറ്റുന്ന വിവരങ്ങൾ അക്കമിട്ട് മുന്നോട്ടുവെക്കണമെന്നും ജനതാദൾ ആവശ്യപ്പെട്ടിരുന്നു. ആർ.ജെ.ഡി-ജനതാദൾ അകൽച്ചക്കിടയിൽ ബി.ജെ.പിയുമായി മമത കാണിക്കുന്ന നിതീഷ്, സംയുക്തപ്രതിപക്ഷത്തിെൻറ ഉപരാഷ്ട്രപതി സ്ഥാനാർഥിയെ പിന്തുണക്കാൻ തീരുമാനിച്ചതിൽ ആശ്വാസം കൊള്ളുകയാണ് കോൺഗ്രസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.