തേജസ്വിനി അനന്ത്കുമാർ ബി.ജെ.പി കർണാടക ഉപാധ്യക്ഷ
text_fieldsബംഗളൂരു: ബംഗളൂരു സൗത്ത് മണ്ഡലത്തിൽ അപ്രതീക്ഷിതമായി സീറ്റ് നിഷേധിക്കപ്പെട്ട തേജസ്വിനി അനന്ത്കുമാറിനെ അനുനയിപ്പിക്കാൻ ബി.ജെ.പി നീക്കം. കർണാടക ബി.ജെ.പി വൈസ് പ്രസിഡൻറായി തേജസ്വിനിയെ നിയമിച്ചതായി പ്രസിഡൻറ് ബി.എസ്. യെദിയൂരപ്പ അറിയിച്ചു. തെൻറ ട്വിറ്റർ പോസ്റ്റിൽ തേജസ്വിനിയെ ടാഗ് ചെയ്താണ് ഇൗ വിവരം യെദിയൂരപ്പ അറിയിച്ചത്.
ബംഗളൂരു സൗത്തിലെ പാർട്ടി സ്ഥാനാർഥിയായ തേജസ്വി സൂര്യയുടെ പ്രചാരണത്തിനായി ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷാ മണ്ഡലത്തിലെത്തുന്നതിന് ഏതാനും മണിക്കൂറുകൾ മുമ്പാണ് ഇൗ പ്രഖ്യാപനമെന്നതാണ് ശ്രദ്ധേയം. അമിത് ഷാ പെങ്കടുക്കുന്ന റാലിയിൽ തേജസ്വിനി അനന്ത്കുമാറിെൻറയും അതൃപ്തരായ അനുയായികളുടെയും സാന്നിധ്യം ഉറപ്പുവരുത്തുക എന്ന ലക്ഷ്യംകൂടി ഇൗ ധിറുതിയിലുള്ള പ്രഖ്യാപനത്തിനു പിന്നിലുണ്ട്.
അഞ്ചുതവണ തുടർച്ചയായി ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധാനം ചെയ്ത അന്തരിച്ച മുൻ കേന്ദ്രമന്ത്രി എച്ച്.എൻ. അനന്ത്കുമാറിെൻറ ഭാര്യയാണ് തേജസ്വിനി. മണ്ഡലത്തിലെ സ്ഥാനാർഥിയായി തേജസ്വിനിയുടെ പേര് ബി.ജെ.പി സംസ്ഥാന കമ്മിറ്റി നിർദേശിച്ചെങ്കിലും അവസാന നിമിഷം നരേന്ദ്ര മോദിയുടെ നിർദേശപ്രകാരം യുവമോർച്ച നേതാവായ തേജസ്വി സൂര്യയെ സ്ഥാനാർഥിയാക്കുകയായിരുന്നു. ബസവനഗുഡി എം.എൽ.എ രവി സുബ്രഹ്മണ്യയുടെ മരുമകൻ കൂടിയാണ് 28കാരനായ തേജസ്വി സൂര്യ. തേജസ്വിനി അനന്ത്കുമാറിനെതിരെ രവി സുബ്രഹ്മണ്യ ചരടുവലിച്ചതാണെന്നാരോപിച്ച് അവരുടെ അനുയായികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തേജസ്വി സൂര്യക്കായി പ്രചാരണത്തിനിറങ്ങാനും പലരും തയാറായിരുന്നില്ല.
2018 നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്. യെദിയൂരപ്പയുടെ രണ്ടാമത്തെ മകൻ ബി.വൈ. വിജയേന്ദ്ര വരുണ മണ്ഡലത്തിനായി ശ്രമിച്ചിരുന്നെങ്കിലും സീറ്റ് ദേശീയ നേതൃത്വം നിഷേധിച്ചിരുന്നു. അനുയായികൾ അമിത്ഷാക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ വിജയേന്ദ്രക്ക് യുവമോർച്ച ജനറൽ സെക്രട്ടറി പദവി നൽകി പ്രശ്നപരിഹാരം കണ്ടെത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.