തെലങ്കാനയിൽ കാലിടറി ബി.ആർ.എസ്, നിലംതൊടാതെ ബി.ജെ.പി; കരുത്തോടെ കോൺഗ്രസ്
text_fieldsഹൈദരാബാദ്: ഭരണം നിലനിർത്താമെന്ന ബി.ആർ.എസ് കണക്കുകൂട്ടലിനും, അട്ടിമറി ജയം നേടാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കുമെല്ലാം കനത്ത തിരിച്ചടിയേകി തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിലേക്ക്. ബി.ആർ.എസിനെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് കുതിപ്പ്. ബി.ജെ.പിയാകട്ടെ കനത്ത തിരിച്ചടിയുടെ തരിപ്പിലാണ്.
മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബി.ആർ.എസിന് പ്രചരണഘട്ടത്തിൽ തന്നെ കനത്ത വെല്ലുവിളിയുയർത്തിയിരുന്നു കോൺഗ്രസ്. നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം പിടിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലുകളാണ് ഫലപ്രാപ്തിയിലെത്തുന്നത്. അതേസമയം, ദേശീയ നേതാക്കളെല്ലാം വന്ന് കാടടച്ച പ്രചാരണം നടത്തിയിട്ടും വൻ വാഗ്ദാനങ്ങൾ നൽകിയിട്ടും ഫലം കാണാത്തതിന്‍റെ ഞെട്ടലാണ് ബി.ജെ.പിക്ക്.
2018ൽ 88 സീറ്റ് നേടിയാണ് അന്നത്തെ ടി.ആർ.എസ് ഭരണം നിലനിർത്തിയത്. കോൺഗ്രസിന് 19 സീറ്റ് മാത്രമായിരുന്നു. എ.ഐ.എം.ഐ.എം ഏഴ് സീറ്റും നേടി. ബി.ജെ.പിക്ക് ഒരു സീറ്റ് മാത്രമാണ് നേടാനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.