Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചോക്ലേറ്റ് തൊണ്ടയിൽ...

ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം

text_fields
bookmark_border
ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടു  വയസുകാരന് ദാരുണാന്ത്യം
cancel
camera_alt

 സന്ദീപ് സിങ്

ഹൈദരാബാദ്: ചോക്ലേറ്റ് തൊണ്ടയിൽ കുടുങ്ങി എട്ടു വയസുകാരന് ദാരുണാന്ത്യം. തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ശാരദ ഹൈസ്‌കൂളിൽ രണ്ടാം ക്ലാസ് വിദ്യാർഥിയായ സന്ദീപ് സിങാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു.

പിതാവ് ഓസ്‌ട്രേലിയയിൽ നിന്ന് കൊണ്ടുവന്ന ചോക്ലേറ്റ് സഹപാഠികൾക്ക് കൊടുക്കാനായി കുട്ടി സ്കൂളിലേക്ക് കൊണ്ടുപോയിരുന്നു. അവിടെ വെച്ച് സുഹൃത്തുക്കൾക്കൊപ്പം ചോക്ലേറ്റ് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങികയായിരിന്നു.

തുടർന്ന് കുട്ടിയെ സ്കൂൾ അധികൃതർ വാറങ്കലിലെ എം.ജി.എം ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ വീട്ടുകാർ പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chocolateboy death
News Summary - Telangana: 9-year-old dies after choking on chocolate in Warangal
Next Story