Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെലങ്കാന: ബി.ജെ.പിയുടെ...

തെലങ്കാന: ബി.ജെ.പിയുടെ മൂന്ന് എം.പിമാരും മത്സരത്തിന്

text_fields
bookmark_border
Telangana BJP
cancel
ന്യൂ​ഡ​ൽ​ഹി: തെ​ല​ങ്കാ​ന​യി​ൽ ബി.​ജെ.​പി​യു​ടെ നാ​ല് എം.​പി​മാ​രി​ൽ മൂ​ന്ന് പേ​രും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും. ബി.​ജെ.​പി പു​റ​ത്തി​റ​ക്കി​യ 52 പേ​ര​ട​ങ്ങു​ന്ന ആദ്യഘട്ട സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ൽ പാ​ർ​ട്ടി മു​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ബ​ണ്ടി സ​ഞ്ജ​യ് കു​മാ​ർ, അ​ദ്ദേ​ഹ​ത്തി​ന്റെ ബ​ദ്ധ വൈ​രി മു​ൻ ബി.​ആ​ർ.​എ​സ് നേ​താ​വ് എ​റ്റ​ല രാ​ജേ​ന്ദ​ർ, വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​ന് ശി​ക്ഷി​ക്ക​​പ്പെ​ട്ട് സ​സ്​​പെ​ൻ​ഷ​നി​ലാ​യി​രു​ന്ന തീ​വ്ര ഹി​ന്ദു​ത്വ നേ​താ​വ് ടി. ​രാ​ജ സി​ങ് തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. എം.​പി​മാ​രി​ൽ ബ​ണ്ടി സ​ഞ്ജ​യ് കു​മാ​ർ ക​രീം ന​ഗ​റി​ലും സോ​യം ബാ​പ്പു ബോ​വ​തി​ലും ധ​ർ​മ​പു​രി അ​ര​വി​ന്ദ് കൊ​ര​ട്‍ല​യി​ലും മ​ത്സ​രി​ക്കും. കേ​ന്ദ്ര മ​ന്ത്രി കി​ഷ​ൻ റെ​ഡ്ഢി മാ​ത്ര​മാ​ണ് പ​ട്ടി​ക​യി​ലി​ല്ലാ​ത്ത എം.​പി. ഒ​രു വ​ർ​ഷം മു​മ്പ് വ​രെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി.​ആ​ർ.​എ​സി​ന് ക​ന​ത്ത വെ​ല്ലു​വി​ളി​യു​യ​ർ​ത്തി മു​ഖ്യ എ​തി​രാ​ളി​യാ​യി പ്ര​ചാ​ര​ണ രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന ബി.​ജെ.​പി, രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഭാ​ര​ത് ജോ​ഡോ യാ​ത്ര​യോ​ടെ​യാ​ണ് പി​ന്നി​ലേ​ക്ക് ത​ള്ള​പ്പെ​ട്ട​ത്. ഭാ​ര​ത് ജോ​ഡോ യാ​ത്ര​ക്ക് ശേ​ഷം രേ​വ​ന്ത് റെ​ഡ്ഢി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​യ കോ​ൺ​ഗ്ര​സ്, ​പു​തി​യ പ്ര​വ​ർ​ത്ത​ക സ​മി​തി​യു​ടെ പ്ര​ഥ​മ യോ​ഗം തെ​ല​ങ്കാ​ന​യി​ൽ ന​ട​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaIndia NewsElectionBJP MPPolitics
News Summary - Telangana: All three BJP MPs to contest
Next Story