തെലങ്കാന: മുഖ്യമന്ത്രിയെ ഖാർഗെ തീരുമാനിക്കട്ടെയെന്ന് നിയുക്ത എം.എൽ.എമാർ
text_fieldsഹൈദരാബാദ്: തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നിശ്ചയിക്കട്ടെയെന്ന് നിയുക്ത എം.എൽ.എമാർ. സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി നിരീക്ഷകനും കർണാടക ഉപമുഖ്യമന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെയും തെലങ്കാനയുടെ ചുമതലയുള്ള മണിക്റാവു താക്കറെയുടെയും നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ ആവശ്യമുയർന്നത്.
എം.എൽ.എമാർ ഒറ്റക്കെട്ടായാണ് തീരുമാനത്തിൽ എത്തിയതെന്ന് ഡി.കെ. ശിവകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡിയാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്. മുഴുവൻ എം.എൽ.എമാരും ഇതിനോട് യോജിച്ചു. അതേസമയം, മുഖ്യമന്ത്രിയെ സംബന്ധിച്ച് അഭിപ്രായം തേടുന്നതിന് ഡി.കെ. ശിവകുമാർ ഓരോ എം.എൽ.എയുമായും പ്രത്യേകം കൂടിക്കാഴ്ച നടത്തും. പാർട്ടിയെ വിജയത്തിലേക്ക് നയിച്ച രേവന്ത് റെഡ്ഡിക്ക് തന്നെയാണ് മുൻഗണന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.