ഉറുദു രണ്ടാമത്തെ ഒൗദ്യോഗിക ഭാഷയാക്കുന്ന ബിൽ തെലുങ്കാന നിയമസഭ പാസാക്കി
text_fields
ഹൈദരാബാദ്: ഉറുദു സംസ്ഥാനത്തെ രണ്ടാമത്തെ ഒൗദ്യേഗിക ഭാഷയാക്കി അംഗീകരിച്ചു കൊണ്ടുള്ള ബിൽ തെലങ്കാന നിയമസഭ വ്യാഴാഴ്ച പാസാക്കി. തെലങ്കാന ഒൗദ്യോഗിക ഭാഷാ ചട്ടത്തിലെ സെക്ഷൻ രണ്ട് അനുസരിച്ചാണ് ബിൽ നിയമസഭ പാസാക്കിയത്. എല്ലാ പാർട്ടികളും ഇതിനെ അംഗീകരിച്ചു.
തെലങ്കാന സംസ്ഥാനത്തിന്‍റെ രൂപീകരണത്തിന് ശേഷം ഉറുദു സംസാരിക്കുന്നവരുടെ എണ്ണം സംസ്ഥാനത്തെ മൊത്തം ജനസഖ്യയുടെ 12.69 ശതമാനമായി വർധിച്ചെന്നാണ് കണക്കുകൾ. ഇതേ തുടർന്നാണ് സർക്കാർ ഉറുദു രണ്ടാമത്തെ ഭാഷയാക്കാനുള്ള തീരുമാനത്തിലേക്ക് എത്തുന്നത്.
ഭാഷക്ക് മാത്രമല്ല അതിന്‍റെ സംരക്ഷണത്തിനും പ്രചാരണത്തിനും പങ്കു വഹിച്ച തന്‍റെ പിതാവിനും അർഹിക്കുന്ന പരിഗണന നൽകണമെന്ന് ബില്ലിനെ അംഗീകരിച്ച എം.ഐ.എം നിയമസഭാ കക്ഷി നേതാവ് അക്ബറുദീൻ ഉവൈസി പറഞ്ഞു. പ്രധാന പ്രതിപക്ഷമായ കോൺഗ്രസ് ബില്ലിനെ സ്വാഗതം ചെയ്തു.
അതേസമയം 1966ൽ തെലങ്കാനമേഖലയിലെ ഒൻപത് ജില്ലകളിലും ഉറുദു രണ്ടാമത്തെ ഒൗദ്യോഗിക ഭാഷയാക്കിയിരുന്നെന്ന് ബി.ജെ.പി നേതാവ് കൃഷണ റെഡ്ഡി പറഞ്ഞു. ഒൗദ്യോഗിക ഭാഷയായ തെലുങ്ക് സർക്കാർ ഉദ്യോഗസ്ഥരുടെ ഇടയിൽ കാര്യക്ഷമമായി എത്തിയിട്ടില്ലെന്നും കൃഷണ റെഡ്ഡി കുറ്റപ്പെടുത്തി. എന്നാൽ ബില്ലിൽ പുതുതായി ഒന്നുമില്ലെന്നാണ് പ്രതിപക്ഷ പാർട്ടികൾ കുറ്റപ്പെടുത്തുന്നതെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവു പറഞ്ഞു.
നേരത്തെ എല്ലാ സർക്കാർ ഒാഫീസുകളിലും ഉറുദു സംസാരിക്കുന്ന ഉദ്യോഗസ്ഥനെ നിയമിക്കുകയും ഉറുദ്ദുവിൽ ലഭിക്കുന്ന പരാതികൾക്ക് ഉറുദ്ദുവിൽ തന്നെ മറുപടി നൽകുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.