തെലങ്കാനയിൽ മയോണൈസിന് നിരോധനം; നടപടി ഭക്ഷ്യവിഷബാധ വ്യാപകമായ പശ്ചാത്തലത്തിൽ
text_fieldsഹൈദരാബാദ്: ഭക്ഷ്യവിഷബാധ വ്യാപകമാകുന്ന പശ്ചാത്തലത്തിൽ തെലങ്കാനയിൽ ഒരു വർഷത്തേക്ക് മയോമൈസിന് നിരോധനം ഏർപ്പെടുത്തി. മുട്ട ഉപയോഗിച്ച് തയാറാക്കുന്ന മയോണൈസിനാണ് നിരോധനം. ചൊവ്വാഴ്ച മോമോസ് കഴിച്ച് ഒരാൾ മരിക്കുകയും 20 പേർ ദേഹാസ്വാസ്ഥ്യം നേരിട്ട് ചികിത്സ തേടുകയും ചെയ്തിരുന്നു. മയോണൈസാണ് ഭക്ഷ്യവിക്ഷബാധക്ക് കാരണമായതെന്ന കണ്ടെത്തലിനു പിന്നാലെ ബുധനാഴ്ചയാണ് നിരോധനം ഏർപ്പെടുത്തിയത്.
മോമോസിനു പുറമെ സാൻഡ്വിച്ച്, ഷവർമ, അൽഫാം ഉൾപ്പെടെയുള്ള കോഴിയിറച്ചി വിഭവങ്ങളോടൊപ്പം മയോണൈസ് വിളമ്പാറുണ്ട്. ഇതുവഴി വിഷബാധ വ്യാപകമാകുന്നതായി ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. പച്ചമുട്ട ഉപയോഗിച്ച് തയാറാക്കുന്നതിനാൽ വേഗത്തിൽ ബാക്ടീയ പെരുകുകയും ഇതുവഴി മയോണൈസ് വിഷലിപ്തമാകുന്നു എന്നുമാണ് കണ്ടെത്തൽ.
നേരത്തെ വഴിയോര കച്ചവടക്കാരനിൽ നിന്ന് മോമോസ് വാങ്ങി കഴിച്ച രേഷ്മ ബീഗമെന്ന 33കാരിയാണ് ഹൈദരാബാദിൽ മരിച്ചത്. മാലിന്യങ്ങൾ കൃത്യമായി ഒഴിവാക്കുന്നതിനുള്ള സംവിധാനമില്ലാത്തതാണ് കടകളിൽ പലപ്പോഴും ദുരന്തങ്ങൾക്ക് കാരണമാവുന്നത്. ഷവർമ, സമൂസ, പാനിപൂരി തുടങ്ങിയവ തയാറാക്കുമ്പോഴും വൃത്തിക്കുറവ് പ്രശ്നമാകാറുണ്ട്. ഇത്തരം വസ്തുക്കൾ നിശ്ചിതസമയം കഴിഞ്ഞും സൂക്ഷിച്ചാൽ അതിൽ സാൽമണല്ലോ, ഇകോളി ബാക്ടീരിയകളുടെ സാന്നിധ്യം ഉണ്ടാകാനും കാരണമാവും. ഇതും ജീവന് വരെ ഭീഷണിയായേക്കാവുന്ന സംഭവമാണ്.
ഫുഡ്സേഫ്റ്റി അതോറിറ്റിയുടെ ലൈസൻസ് ഇല്ലാതെയാണ് കച്ചവടക്കാരൻ മോമോസ് വിറ്റത്. മോമോസിൽ ചേർക്കുന്ന വസ്തുക്കൾ പാക്ക് ചെയ്യാതെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയായിരുന്നു. ഫ്രിഡ്ജിന്റെ വാതിൽ തകർന്ന നിലയിലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാൾ വിറ്റ മോമോസിന്റെ സാമ്പിളുകൾ പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ലാബിലേക്ക് അയച്ചിട്ടുണ്ട്. മോമോസ് വിൽക്കുന്ന കട എത്രയും പെട്ടെന്ന് അടച്ചുപൂട്ടാനും നിർദേശിച്ചു. ഇയാൾക്കെതിരെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.