'മുതിർന്നവരോടുള്ള ബഹുമാനം'; അമിത് ഷായുടെ ചെരിപ്പ് എടുത്തുനൽകിയതിനെ ന്യായീകരിച്ച് തെലങ്കാന ബി.ജെ.പി അധ്യക്ഷൻ
text_fieldsഹൈദരബാദ്: അമിത് ഷായുടെ ചെരിപ്പ് എടുത്ത് നൽകിയ പ്രവർത്തിക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതിന് പിന്നാലെ വിശദീകരണവുമായി തെലങ്കാന ബി.ജെ.പി അധ്യക്ഷൻ ബന്ദി സഞ്ചയ് കുമാർ. മുതിർന്നവരെ ബഹുമാനിക്കുന്നത് ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്നും അമിത്ഷാ തന്‍റെ ഗുരുവാണെന്നും അതുകൊണ്ടാണ് ചെരിപ്പ് എടുത്ത് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രദർശനം നടത്തി പുറത്തേക്കിറങ്ങിയ അമിത് ഷാക്ക് ചെരുപ്പ് എടുത്ത് നൽകുന്ന ബി.ജെ.പി അധ്യക്ഷന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
'അമിത് ഷാ ഞങ്ങളുടെ കുടുംബത്തിലെ മുതിർന്ന ആളും ഗുരുവുമാണ്. താൻ അദ്ദേഹത്തേക്കാൾ ഇളയവനായതിനാലാണ് അദ്ദേഹത്തിന്റെ ചെരിപ്പുകളെടുത്തത്' -സഞ്ജയ് പറഞ്ഞു. ടി.ആർ.എസിന്‍റെ വിമർശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച സഞ്ജയ് ആവശ്യമുള്ളപ്പോൾ കാലിൽ തൊടുന്ന ശീലം മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ കുടുംബത്തിനുണ്ടെന്നും പിന്നീട് കാല് വാരുമെന്നും ആരോപിച്ചു.
സെക്കന്ദരാബാദിലെ ഉജ്ജയ്ൻ മഹാകാളി ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് പുറത്തേക്ക് വരുമ്പോഴായിരുന്നു തെലങ്കാനയിലെ ബി.ജെ.പി അധ്യക്ഷനും എം.പിയുമായ സഞ്ജയ് കുമാർ അമിത് ഷാക്ക് ചെരിപ്പുകൾ എടുത്ത് നൽകിയത്. ചെരിപ്പ് എടുത്ത് നൽകുന്ന വിഡിയോ വൈറലായതോടെ സഞ്ജയ് കുമാറിനെ രൂക്ഷമായി വിമർശിച്ച് ടി.ആർ.സും കോൺഗ്രസും രംഗത്തെത്തി. അദ്ദേഹത്തിന്‍റെ പ്രവർത്തിയെ അടിമത്വം എന്ന് വിശേഷിപ്പിച്ച ടി.ആർ.എസ് നേതാവ് രാമറാവു ഗുജറാത്തിന്‍റെ അടിമകളെ തെലങ്കാനയിലെ ജനങ്ങൾ കാണുന്നുണ്ടെന്നും ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.