അനധികൃതഖനനം ചോദ്യംചെയ്ത ദലിതരെ ബി.ജെ.പി നേതാവ് ചളിവെള്ളത്തിൽ മുക്കി
text_fieldsഹൈദരാബാദ്: അനധികൃതഖനനം ചോദ്യംചെയ്തതിന് രണ്ട് ദലിത് യുവാക്കളെ ബി.ജെ.പി നേതാവ് ചളിവെള്ളത്തില്‍ മുക്കി. തെലങ്കാനയിലെ നിസാമാബാദ് ജില്ലയിലെ അഭംഗപട്ടണം ഗ്രാമത്തിലാണ് സംഭവം. ബി.ജെ.പി നേതാവും ബിസിനസുകാരനുമായ എം. ഭാരത് റെഡ്ഡി യുവാക്കളെ വടികൊണ്ട് അടിക്കാനോങ്ങുന്നതും ചളിവെള്ളത്തില്‍ മുങ്ങാന്‍ ആജ്ഞാപിക്കുന്നതും വിഡിയോദൃശ്യങ്ങളിലുണ്ട്. ഇത് പ്രചരിച്ചതോടെ സംഭവം വിവാദമാവുകയും ഭാരത് റെഡ്ഡിക്കെതിരെ പൊലീസ് േകസെടുക്കുകയും ചെയ്തു. ദലിത് സംഘടന നേതാവ് മണിക്കോള ഗംഗാധരെൻറ പരാതിയിലാണ് നിസാമാബാദ് പൊലീസ് കേസെടുത്തത്.
സെപ്റ്റംബറിൽ നടന്ന സംഭവത്തിെൻറ ദൃശ്യങ്ങളാണ് ഇപ്പോൾ പ്രചരിച്ചത്. അഭംഗപട്ടണം പ്രദേശത്ത് അനുമതിയില്ലാത്ത ഖനനം നടത്തിയത് ചോദ്യം ചെയ്തതിന് ദലിതരായ യുവാക്കളെ റെഡ്ഡി മർദിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. അരിശം തീരാതെ സമീപത്തെ ചളിക്കുളത്തിൽ ഇറക്കുകയും മുങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇരുവരും ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ചെങ്കിലും റെഡ്ഡി ചെവിക്കൊണ്ടില്ലെന്നും പരാതിയിൽ പറഞ്ഞു. പരാതി നൽകാതിരിക്കാൻ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു.
ദൃശ്യങ്ങൾ റെഡ്ഡിയുടെ അനുയായികൾ ഫോണിൽ പകർത്തുകയും പിന്നീട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയുമായിരുന്നു. റെഡ്ഡി ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും നിസാമാബാദ് സർക്കിൾ ഇൻസ്പെക്ടർ എൻ. ബുച്ചയ്യ പറഞ്ഞു. അതേസമയം, റെഡ്ഡിക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് അറിയിച്ച ബി.ജെ.പി, സംഭവത്തെ അപലപിക്കുന്നതായും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.