വോട്ടിന് നോട്ട്; ബി.ജെ.പി, ടി.ആർ.എസ് പ്രവർത്തകർ ഏറ്റുമുട്ടി
text_fieldsൈഹദരാബാദ്: തെലങ്കാനയിൽ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെലങ്കാന രാഷ്ട്ര സമിതി -ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ടി.ആർ.എസ് എം.എൽ.എ ചാന്ദി ക്രാന്തി താമസിച്ച സിദ്ദിപേട്ടിലെ ഹോട്ടലിലാണ് ഇരുവിഭാഗം പ്രവർത്തകരും ഏറ്റുമുട്ടിയത്.
ബി.ജെ.പി നേതാക്കൾ എം.എൽ.എയെ ആക്രമിക്കുകയായിരുന്നുവെന്നാണ് ടി.ആർ.എസിെൻറ ആരോപണം. എന്നാൽ എം.എൽ.എ അടക്കമുള്ള ടി.ആർ.എസ് നേതാക്കൾ ദുബക്ക മണ്ഡലത്തിലെ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്.
ചൊവ്വാഴ്ചയാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. നവംബർ ഒന്നാം തിയതി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയായ രഘുനന്ദൻ റാവുവിെൻറ ബന്ധുവിെൻറ പക്കൽ നിന്നും പൊലീസ് ഒരുകോടി രൂപ പിടിച്ചെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.