'പശുക്കുട്ടിയെ വെടിവെച്ചുകൊന്നത് സാനിയ മിർസയുടെ സാന്നിധ്യത്തിൽ' -വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ
text_fieldsഹൈദരാബാദ്: പശുക്കുട്ടിയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ടെന്നീസ് താരം സാനിയ മിര്‍സയുടെ ഫാം ഹൗസ് ജീവനക്കാരന്‍ അറസ്റ്റിലായതിന് പിന്നാലെ, വിവാദ പരാമര്‍ശവുമായി ബി.ജെ.പി എം.എല്‍.എ എ.ടി രാജാ സിങ്. സാനിയ മിർസയുടെ സാന്നിധ്യത്തിലാണ് പശുക്കുട്ടിയെ കൊന്നതെന്നും കേസെടുക്കണമെന്നും ആരോപിച്ചാണ് എം.എൽ.എ രംഗത്തെത്തിയത്.
ഒക്ടോബര്‍ 23നാണ് പശുക്കുട്ടിയെ വികാരാബാദിലെ ദമ്മഗുഡെം റിസർവ് വനത്തിൽ വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ ഫാം ഹൗസ് ജീവനക്കാരനായ ഉമറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എം.എൽ.എയുടെ പരാമർശം.
'വന്യമൃഗങ്ങളെ വേട്ടയാടുന്നത് സാനിയയുടെ ബന്ധുക്കളുടെ പതിവ് വിനോദമാണ്. ദുബൈ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്നുള്ള ബന്ധുക്കളോടൊപ്പം സാനിയ പലപ്പോഴും വനത്തിന് സമീപമുള്ള ഫാംഹൗസിലേക്ക് വരാറുണ്ടെന്ന് ഗ്രാമവാസികൾ പറയുന്നു. അവർ കാട്ടിൽ വേട്ടയാടാൻ പോകുമായിരുന്നു. ഫാം ഹൗസിനുള്ളിൽ മയിലുകൾ കൊല്ലപ്പെട്ട സംഭവങ്ങളുമുണ്ട്, അത് ഒരിക്കലും വെളിച്ചത്തുവന്നിട്ടില്ല -അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവസമയത്ത് സാനിയ സ്ഥലത്ത് ഉണ്ടായിരുന്നതായി ഗ്രാമവാസികൾ പറഞ്ഞിട്ടുണ്ട്. അവരുടെ പങ്കിനെക്കുറിച്ച് അന്വേഷണം, പശുവിനെ കൊന്നവർക്കെതിരെ മുഖ്യമന്ത്രി കൊലപാതക കേസ് ഫയൽ ചെയ്യണമെന്നും സിംഗ് പറഞ്ഞു.
'സംഭവ സ്ഥലത്തിന് സമീപം സാനിയക്ക് ഒരു ഫാം ഹൗസ് സ്വന്തമായുണ്ട്, നേരത്തേ കന്നുകാലികളെ മേയ്ക്കാന്‍ പോകുന്നവരെ ഭീഷണിപ്പെടുത്തുന്നു എന്ന് ആരോപിച്ച് സമീപവാസികള്‍ ഫാം ഹൗസ് ജീവനക്കാര്‍ക്ക് എതിരെ പരാതി ഉയര്‍ത്തിയിരുന്നു -എം.എൽ.എ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.