'തെലങ്കാനയിൽ എസ്.ടി സംവരണം ആറിൽ നിന്നും പത്തായി ഉയർത്തി'- കെ. ചന്ദ്രശേഖർ റാവു
text_fieldsഹൈദരബാദ്: പട്ടികവർഗ സംവരണം ആറ് ശതമാനത്തിൽ നിന്ന് പത്തായി ഉയർത്തിയതായി തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു. ഉടൻ തന്നെ നയം നടപ്പാക്കി തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച ഹൈദരാബാദിൽ നടന്ന ഗോത്ര ആത്മിയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര ഗവൺമെന്‍റ് ട്രൈബൽ ബിൽ രാഷ്ട്രപതിക്ക് അയക്കണമെന്നും റാവു കൂട്ടിച്ചേർത്തു. "എസ്.ടി സംവരണം പത്ത് ശതമാനമായി ഉയർത്താൻ തെലങ്കാന നിയമസഭയിൽ പ്രമേയം പാസാക്കി കേന്ദ്ര സർക്കാരിന് അയച്ചു. പ്രധാനമനമന്ത്രി എന്തുകൊണ്ടാണ് പ്രമേയം അംഗീകരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു. ബില്ല് പാസാക്കി രാഷ്ട്രപതിക്ക് അയക്കണമെന്ന് പ്രധാനമന്ത്രിയോട് കൈകൂപ്പി അഭ്യർഥിക്കുന്നു. രാഷ്ട്രപതി ഗോത്രവിഭാഗത്തിൽ നിന്നായതിനാൽ അവർക്കൊരിക്കലും ബില്ല് നിഷേധിക്കാൻ സാധിക്കില്ല"- റാവു പറഞ്ഞു.
എട്ട് വർഷത്തെ ഭരണത്തിനിടയിൽ രാജ്യത്തെ ഏതെങ്കിലും സമുദായത്തിന് എന്തെങ്കിലും ഗുണം ചെയ്തിട്ടുണ്ടോയെന്ന് കേന്ദ്രത്തിനോട് റാവു ചോദിച്ചു. കോടിക്കണക്കിന് രൂപ ചെലവഴിച്ചാണ് ഗോത്രോത്സവങ്ങളും മേളകളും സംഘടിപ്പിക്കുന്നത്. രാജ്യത്തെ പാവപ്പെട്ടവരുടെയും ദരിദ്രരുടെയും ജീവിതം മെച്ചപ്പെടുത്താൻ അവസാനം വരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.