Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകെ.സി.ആറിനെ...

കെ.സി.ആറിനെ ആശുപത്രിയിൽ സന്ദർശിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി

text_fields
bookmark_border
കെ.സി.ആറിനെ ആശുപത്രിയിൽ സന്ദർശിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
cancel

ഹൈദരാബാദ്: വീണ് പരിക്കേറ്റ് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ബി.ആർ.എസ് നേതാവും തെലങ്കാന മുൻ മു​ഖ്യ​മ​ന്ത്രിയുമായ കെ. ​ച​ന്ദ്ര​ശേ​ഖ​ർ റാ​വുവിനെ (കെ.​സി.​ആ​ർ) മുഖ്യമന്ത്രി എ. ​രേ​വ​ന്ത് റെ​ഡ്ഡി സന്ദർശിച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ഫാം ​ഹൗ​സി​ല്‍ കാ​ല്‍ വ​ഴു​തി വീ​ണ​തി​നെ തു​ട​ര്‍​ന്നായിരുന്നു കെ.സി.ആറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ടു​പ്പെ​ല്ലി​നാണ് പരിക്കേറ്റത്. ആശുപത്രിയിൽ വെച്ച് ഇടുപ്പ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിരുന്നു.

ഡിസംബർ 8ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രേവന്ത് റെഡ്ഡി ആശുപത്രിയിൽ വച്ച് കെ.സി.ആറിന്റെ കുടുംബത്തോട് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തിരക്കി. കെ.സി.ആറുമായും അദ്ദേഹം സംസാരിച്ചു. അതിന്റെ വിഡിയോ വാർത്താ ഏജൻസിയായ എ.​എൻ.ഐ പങ്കുവെച്ചിട്ടുണ്ട്.

കെ.സി.ആറിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ സഹായവും സഹകരണവും നൽകാൻ ചീഫ് സെക്രട്ടറിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് രേവന്ത് റെഡ്ഡി മാധ്യമപ്രവർത്തകരോട് പറഞ്ഞു,

"വേഗം സുഖം പ്രാപിക്കണമെന്നും ജനങ്ങളുടെ ആശങ്കകൾ അറിയിക്കാൻ തെലങ്കാന നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കണമെന്നും ഞാൻ അദ്ദേഹത്തോട് (കെസിആർ) അഭ്യർത്ഥിച്ചു. ജനങ്ങൾക്ക് നല്ല ഭരണം നൽകുന്നതിന് അദ്ദേഹത്തിന്റെ ഉപദേശം ആവശ്യമാണ്," -മുഖ്യമന്ത്രി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TelanganaKCRRevanth Reddy
News Summary - Telangana CM Visits KCR in Hospital, Offers Support
Next Story