തെരഞ്ഞെടുപ്പിന് മുമ്പ് ബി.ആർ.എസ് പ്രവർത്തകൻ പണം വിതരണം ചെയ്യുന്ന വിഡിയോ പുറത്തുവിട്ട് തെലങ്കാന കോൺഗ്രസ്
text_fieldsഹൈദരാബാദ്: തെലങ്കാന തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബി.ആർ.എസ് പ്രവർത്തകർ വോട്ടർമാർക്ക് പണം വിതരണം ചെയ്തെന്ന് കോൺഗ്രസ്. ബി.ആർ.എസ് പ്രവർത്തകൻ പൽവഞ്ചാ രാജേഷ് കാറിൽനിന്ന് പണം വിതരണം ചെയ്യുന്ന വിഡിയോ എൻ.എസ്.യു.ഐ (നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ ഓഫ് ഇന്ത്യ) അധ്യക്ഷൻ വെങ്കട്ട് ബൽമൂർ സമൂഹ മാധ്യമമായ എക്സിൽ പങ്കുവെച്ചു.
ബി.ആർ.എസ് നേതാവും ഖമ്മം എം.പിയുമായ നമ നാഗേശ്വർ റാവുവിന്റെ അടുത്ത അനുയായിയാണ് രാജേഷെന്ന് തെലങ്കാന കോൺഗ്രസ് ആരോപിച്ചു. മധുകോൺ ഗ്രൂപ്പ് രക്ഷാധികാരിയും മേധാവിയുമാണ് നാഗേശ്വര റാവു. കഴിഞ്ഞ ഒക്ടോബറിൽ ഇ.ഡി നടത്തിയ പരിശോധനയിൽ കമ്പനിയുടെ 28 വസ്തുവകകൾ കണ്ടുകെട്ടിയിരുന്നു.
ജൂബിലി ഹിൽസിലെ പോളിങ് ബൂത്തിൽ വോട്ടർമാരോട് വോട്ട് ചെയ്യാൻ അഭ്യർഥിച്ച ബി.ആർ.എസ് നേതാവും എം.എൽ.സിയുമായ കവിതക്കെതിരെയും കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്. പോളിങ് ബൂത്തിൽ ബി.ആർ.എസ് സ്കാർഫ് ധരിച്ച് വോട്ട് രേഖപ്പെടുത്തിയ തെലങ്കാന മന്ത്രി അല്ലോല്ല ഇന്ദ്രകരൻ റെഡ്ഡിക്കെതിരെയും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചെന്ന ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.