തെലങ്കാനയിലെ വോട്ടിങ് സമയം പുനഃക്രമീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ വോട്ടിങ് സമയം വർധിപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ. സംസ്ഥാനത്തെ ചൂട് കണക്കിലെടുത്താണ് പുതിയ നീക്കം. 12 ലോക്സഭാ മണ്ഡലങ്ങളിലെ സമയമാണ് വർധിപ്പിച്ചത്. നേരത്തെ ഏഴുമുതൽ അഞ്ച് വരെയായിരുന്നു വോട്ട് രേഖപ്പെടുത്താനുള്ള സമയം. ഇപ്പോൾ അത് ഏഴുമുതൽ ആറുവരെ ആക്കി പുനഃക്രമീകരിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കി.
മെയ് 13 ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിലെ 12 ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് ഉത്തരവ് പുറപ്പെടിവിച്ചത്. മറ്റ് അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ ചില പ്രദേശങ്ങൾക്കും ഉത്തരവ് ബാധകമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തെലങ്കാനയിലെ ഉഷ്ണ തരംഗത്തിന്റെയും തെലങ്കാന ചീഫ് ഇലക്ടറൽ ഓഫിസറുടെ അഭ്യർത്ഥനയെയും തുടർന്നാണ് സമയം വർധിപ്പിച്ച് തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിറക്കിയത്.
ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നാലാം ഘട്ടത്തിലാണ് തെലങ്കാനയിലെ 17 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.