‘ആലിബാബയും നാലു കള്ളന്മാരും’; കെ.സി.ആറിനെ പരിഹസിച്ച് സിദ്ദു
text_fieldsഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെയും കുടുംബത്തെയും പരിഹസിച്ച് കോൺഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത് സിങ് സിദ്ദു. 'ആലിബാബയും നാലു കള്ളന്മാരും' എന്നാണ് കെ.സി.ആറിനെയും കുടുംബത്തെയും സിദ്ദു വാർത്താസമ്മേളനത്തിൽ പരിഹസിച്ചത്.
ആലിബാബയും നാൽപത് കള്ളന്മാരും എന്ന് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, ആലിബാബയും നാലു കള്ളന്മാരും എന്നാണ് ഇപ്പോൾ കേൾക്കുന്നത്. കെ. ചന്ദ്രശേഖര റാവു, കെ.ടി. രാമറാവു, കവിത, ഹരീഷ്, സന്തോഷ് റാവു എന്നിവരാണിവരെന്നും സിദ്ദു വ്യക്തമാക്കി.
കെ.സി.ആർ എന്നറിയപ്പെടുന്ന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, കെ.ടി.ആർ എന്നറിയപ്പെടുന്ന ചന്ദ്രശേഖര റാവുവിന്‍റെ മകനും മന്ത്രിയുമായ കെ.ടി. രാമറാവു, ലോക്സഭാംഗം കെ. കവിത, ചന്ദ്രശേഖര റാവുവിന്‍റെ ബന്ധുവും മന്ത്രിയുമായ ടി. ഹരിഷ് റാവു, ചന്ദ്രശേഖര റാവുവിന്‍റെ സഹോദര പുത്രനും രാജ്യസഭാംഗവുമായ ജെ. സന്തോഷ് കുമാർ എന്നിവരാണ് അധികാരം കൈപിടിയിൽ വച്ചിട്ടുള്ളത്.
ചന്ദ്രശേഖര റാവു ഭരണത്തിൽ 2.20 ലക്ഷം കോടി രൂപയുടെ കടമാണ് തെലങ്കാനക്ക് ഉണ്ടായിട്ടുള്ളത്. ഇതിൽ കൂടുതലും അപഹരിച്ചത് കെ.സി.ആർ കുടുംബമാണെന്നും സിദ്ദു ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.