ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി തെലങ്കാന സർക്കാർ
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടി. കോവിഡ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെ സംസ്ഥാനത്ത് ലോക്ക്ഡൗൺ തുടരാനും കർശനമായ രീതിയിൽ തന്നെ ഇനിയുള്ള ദിവസങ്ങളിലും നടപ്പാക്കാനും മന്ത്രിസഭാ യോഗം ത ീരുമാനിച്ചതായി മുഖ്യമന്ത്രി കെ.സി.ആർ പറഞ്ഞു. തെലങ്കാനയെ കൂടാതെ ഒഡീഷയും പഞ്ചാബും ലോക്ക്ഡൗൺ 15 ദിവസത്തേക്ക് നീട്ടിയിരുന്നു.
കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഏപ്രിൽ 14 ന് അപ്പുറത്തേക്ക് നീട്ടാനുള്ള തീരുമാനത്തിനായി മറ്റ് സംസ്ഥാനങ്ങൾ കാത്തിരിക്കുകയാണ്. ലോക്ക്ഡൗൺ നീട്ടുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ച മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് നടത്തിയിരുന്നു. ലോക്ക്ഡൗൺ ഫലപ്രദമായി നടപ്പാക്കണമെന്നും നിയമലംഘനങ്ങൾ തടയണമെന്നും പ്രധാനമന്ത്രി സംസ്ഥാന സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യവ്യാപക ലോക്ക്ഡൗൺ നാളെ അവസാനിക്കാനിരിക്കെ അത് നീട്ടുന്നത് സംബന്ധിച്ച് സർക്കാരിൽ നിന്ന് അന്തിമ പ്രഖ്യാപനം ഇനിയും വന്നിട്ടില്ല.
അതേസമയം, ഇന്ത്യയിൽ 9,000 ലധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരണസംഖ്യ 308 ആയി. ഏറ്റവും കൂടുതൽ മരണങ്ങളും കേസുകളും റിപ്പോർട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.