ലോക്ഡൗൺ മെയ് 7 വരെ നീട്ടി തെലങ്കാന
text_fieldsഹൈദരബാദ്: കോവിഡ് വ്യാപനം തടയുന്നതിന് ലോക്ഡൗൺ മെയ് ഏഴ് വരെ നീട്ടാൻ തെലങ്കാന സർക്കാർ തീരുമാനിച്ചു. സംസ ്ഥാനത്തെ സാഹചര്യങ്ങൾ മെയ് അഞ്ചിന് സർക്കാർ പരിശോധിച്ച ശേഷം തുടർ തീരുമാനം കൈെകാള്ളുമെന്നും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പറഞ്ഞു.
അരി മില്ലുകളെയും മരുന്നു കമ്പനികളെയും ലോക്ഡൗൺ കാലത്ത് പ്രവർത്തിക്കാൻ അനുവദിക ്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഒാൺലൈൻ ഭക്ഷണ വിതരണക്കാരടക്കമുള്ളവർക്ക് പ്രവർത്തിക്കാൻ അനുവാദമുണ്ട ാകില്ല. സ്വിഗ്ഗി, സൊമാറ്റോ േപാലുള്ളവർ വിതരണത്തിന് ശ്രമിച്ചാൽ നടപടി ഉണ്ടാകും.
കുടിയേറ്റ തൊഴിലാളികൾക് ക് പ്രത്യേക റേഷൻ അനുവദിക്കും. കുടുംബ സമേതം തെലങ്കാനയിൽ കഴിയുന്ന കുടിയേറ്റ തൊഴിലാളികളാണെങ്കിൽ 1500 രൂപ ധന സഹായവ ും നൽകും.
ജീവൻ അപകടത്തിലാക്കി സേവന രംഗത്തുള്ള പൊലീസുകാർക്ക് 10 ശതമാനം ശമ്പള വർധനക്കും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
ഏപ്രിൽ 20 ന് ശേഷം നിയന്ത്രണങ്ങളിൽ കേന്ദ്രം അനുവദിക്കുന്ന ഇളവുകൾ സംസ്ഥാനത്തുണ്ടാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ വാടകക്ക് കെട്ടിട ഉടമസ്ഥർ കൂടുതൽ സമയം അനുവദിക്കണമെന്നും അതിന് പലിശ ഇൗടാക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാടകക്കായി കെട്ടിട ഉടമസ്ഥർ സമ്മർദം ചെലുത്തുന്നുണ്ടെങ്കിൽ പൊലീസിനെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സ്വകാര്യ സ്കൂളുകളെ പുതിയ അധ്യയന വർഷം ഫീസ് വർധിപ്പിക്കാൻ അനുവദിക്കിെല്ലന്നും ചന്ദ്രശേഖർ റാവു അറിയിച്ചു.
തെലങ്കാനയിൽ ഇതുവരെ 858 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 21 പേർ മരിക്കുകയും 186 പേർക്ക് രോഗം ഭേദമാകുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.