Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൃഷിക്കായി നിലം...

കൃഷിക്കായി നിലം നിരപ്പാക്കു​േമ്പാൾ നരസിംഹക്ക്​ കിട്ടിയത്​ ഒരു കുടം നിറയെ സ്വർണം...പിന്നീട്​ നടന്നത്​ -Video

text_fields
bookmark_border
Gold in Pot
cancel
camera_alt

നരസിംഹയുടെ സ്​ഥലത്തുനിന്ന്​ കണ്ടെടുത്ത സ്വർണാഭരണങ്ങൾ

ഹൈദരാബാദ്​: കൃഷി ചെയ്യാൻ നിലം നിരത്തുന്നതിനിടയിൽ ആ കാഴ്ച കണ്ട്​ കർഷകനായ നരസിംഹ ഞെട്ടി. പൊട്ടിപ്പൊളിയാനായ ഒരു കുടത്തിനുള്ളിൽ നിറയെ സ്വർണാഭരണങ്ങൾ. തൂക്കിനോക്കിയപ്പോൾ അഞ്ചു കിലോയോളം തൂക്കം വരുന്നതാണിവ. അന്ധാളിച്ചുപോയ നരസിഹ അതിശയത്താലും ആഹ്ലാദത്താലും കരയുകയും ഒച്ചവെക്കുകയും ചെയ്യുന്ന ദൃശ്യങ്ങളും സ്വർണാഭരണക്കാഴ്ചകളോടൊപ്പം വൈറലായി.

തെലങ്കാനയിൽ ജനഗാം ജില്ലയിൽ ഉൾപെടുന്ന ​പെംബർത്തിയിലെ കർഷനാണ്​ നരസിംഹ. കൃഷി വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ്​ ഒരു മാസം മുമ്പ്​ 11 ഏക്കർ സ്​ഥലം വാങ്ങിയത്​. കൃഷി നടത്തുന്നതിനായി സ്​ഥലം മണ്ണുമാ​ന്തി യന്ത്രം ഉപയോഗിച്ച്​ നിരപ്പാക്കുന്നതിനിടയിലാണ്​ സ്വർണാഭരണങ്ങളടങ്ങിയ 'നിധി' കണ്ടെത്തിയത്​.


ഇതോടെ അധികൃതരെ വിവരമറിയിച്ചു. അവർ സ്​ഥലത്തെത്തി സ്വർണാഭരണങ്ങൾ പരിശോധിച്ചു. പിന്നീട്​ അധികൃതർ 'നിധി' കണ്ടുകെട്ടി പരിശോധനക്ക്​ അയച്ചിട്ടുണ്ട്​. എന്നാൽ, ഈ സ്വർണാഭരണങ്ങൾ ദേവിയുടേതാണെന്നും സ്​ഥലത്ത്​ അമ്പലം പണിയുമെന്നുമാണ്​ നരസിംഹ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarmerTelanganapot filled with gold
News Summary - Telangana Farmer Discovered A Pot Filled With Gold From His Land
Next Story