പ്രളയം: തെലങ്കാനക്ക് 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് കെജ്‌രിവാൾ
text_fieldsന്യൂഡൽഹി: കനത്തമഴയിൽ വൻനാശ നഷ്ടം വിതച്ച തെലങ്കാനക്ക് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി 15 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വെള്ളപ്പൊക്കം ഹൈദരാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നാശം വിതച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ ഡൽഹിയിലെ ജനങ്ങൾ തെലങ്കാനയിലെ സഹോദരീസഹോദരന്മാർക്കൊപ്പം നിൽക്കുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഡൽഹി സർക്കാർ 15 കോടി രൂപ തെലങ്കാന സർക്കാരിന് സംഭാവന ചെയ്യുമെന്നും കെജ്‌രിവാൾ ട്വിറ്ററിലൂടെ അറിയിച്ചു.
ഡൽഹി സർക്കാറിെൻറ സഹായഹസ്തത്തിന് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖരറാവു ഫോണിലൂടെ നേരിട്ട് വിളിച്ച് നന്ദിയറിയിച്ചു. സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 5000 കോടിയുടെ നാശനഷ്ടങ്ങളാണുണ്ടായത്.
മഴക്കെടുതിയിൽ 70 ഓളം പേർ മരിക്കുകയും ഹൈദരാബാദ് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളെല്ലാം വെള്ളത്തിനടിയിലാവുകയും ചെയ്തു. ൈഹദരാബാദിൽ 37,000ത്തോളം ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.