തെലങ്കാന ഗവർണർ രാജിവെച്ചു; ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയാകും
text_fieldsഹൈദരാബാദ്: തെലങ്കാനയുടെ ഗവർണറും പുതുച്ചേരിയുടെ ലെഫ്റ്റനന്റ് ഗവർണർ സ്ഥാനവും വഹിക്കുന്ന തമിഴിസൈ സൗന്ദരരാജൻ രാജിവെച്ചു. രാജിക്കത്ത് അവർ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കൈമാറി. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ സ്ഥാനാർഥിയായി 62കാരിയായ തമിഴിസൈ മത്സരിച്ചേക്കും. ഗവർണറാകുന്നതിന് മുമ്പ് തമിഴ്നാട് ബി.ജെ.പി അധ്യക്ഷയായിരുന്ന തമിഴിസൈ 2019ലും ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. ഡി.എം.കെ നേതാവ് കനിമൊഴിയായിരുന്നു എതിരാളി. ചെന്നൈ നോർത്തിലും മത്സരിച്ചുവെങ്കിലും ഡി.എം.കെയുടെ ടി.കെ.എസ് എലങ്കോവനോട് പരാജയപ്പെട്ടു.
2019 സെപ്റ്റംബറിലാണ് തമിഴിസൈയെ തെലങ്കാന ഗവർണറായി നിയമിച്ചത്. 2021 ഫെബ്രുവരിയിൽ കിരൺബേദിയെ നീക്കിയതിന് പിന്നാലെ പുതുച്ചേരി ലെഫ്. ഗവർണറുടെ ചുമതലയും നൽകി. കനിമൊഴിയുടെ മണ്ഡലമായ തൂത്തുക്കുടി അടക്കമുള്ള രണ്ടുമണ്ഡലങ്ങളിൽ ഇക്കുറി അവരെ പരിഗണിക്കുമെന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.